വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയത് സംരംഭകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു : പി രാജീവ്

സംസ്ഥാനത്തെ 26 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായെന്ന് വ്യവസായമന്ത്രി പി. രാജീവ്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയത് സംരംഭകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

2022 -23 അധ്യയന വർഷത്തിൽ ഒന്നാം ക്ളാസിൽ പ്രവേശനം നേടിയതിൽ 37522 കുട്ടികളുടെ കുറവുണ്ടായതായി വിദ്യാഭ്യാസമന്ത്രി വി.ശി‍വൻകുട്ടി സഭയെ രേഖാമൂലം അറിയിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉപയോഗ ശൂന്യമായി ഏക്കറ് കണക്കിന് ഭൂമി ഉണ്ട്. ഇത് സംബന്ധിച്ച് കിൻഫ്ര റിപ്പോർട്ട് തയ്യാറാക്കി. ഇത്തരത്തിൽ കണ്ടെത്തിയ 361.42 ഏക്കറിൽ 40 ഏക്കർ സ്ഥലത്ത് പുതുസംരംഭത്തിനുള്ള നടപടി ആരംഭിക്കാൻ നിർദേശം നൽകിയതായും മന്ത്രി പി രാജീവ് വ്യക്തമാക്കി.

2022 – 23 അധ്യയന വർഷം സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ളാസിൽ പ്രവേശനം നേടിയതിൽ മുൻ വർഷത്തെ അപേക്ഷിച്ച് 37522 കുട്ടികളുടെ കുറവുണ്ടായതായി വിദ്യാഭ്യാസമന്ത്രി വി.ശി‍വൻകുട്ടി അറിയിച്ചു. എന്നാൽ രണ്ടു മുതൽ പത്ത് വരെ ക്ളാസുകളിലായി 1,19,970 വിദ്യാർത്ഥികളുടെ വർദ്ധനവും ഉണ്ടായി.

സർക്കാർ മേഖലയിൽ 44915ഉം എയ്ഡഡ് മേഖലയിൽ 75055 കുട്ടികളുടെയും വർദ്ധനവാണുണ്ടായത്. ആറാം പ്രവൃത്തി ദിനത്തെ കണക്കെടുപ്പിന്‍റേതാണ് കണക്കുകൾ. സഭയെ രേഖാമൂലമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News