മതേതര ജനാധിപത്യം ശക്തിപ്പെടുത്താനാകട്ടെ; പി.ടി ഉഷയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട പി ടി ഉഷയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കായിക രംഗത്ത് സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് പി ടി ഉഷയുടെ രാജ്യസഭാഗത്വം സഹായകമാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മതേതര ജനാധിപത്യം ശക്തിപ്പെടുത്താന്‍ ഈ മുന്നേറ്റം സഹായകരമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കായികതാരം പി.ടി ഉഷ, സംഗീതജ്ഞന്‍ ഇളയരാജ എന്നിവരെ കഴിഞ്ഞ ദിവസമാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്. പിന്നാലെ പി ടി ഉഷയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു.

‘ഓരോ ഭാരതീയനും പ്രചോദനമാണ് പി ടി ഉഷ. കായിക രംഗത്തെ അവരുടെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വളര്‍ന്നുവരുന്ന അത്ലറ്റുകളെ വാര്‍ത്തെടുക്കുന്നതില്‍ അവരുടെ പ്രവര്‍ത്തനം അതുപോലെ തന്നെ പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങള്‍, ‘മോദി ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററില്‍ പിടി ഉഷയ്ക്കൊപ്പമുള്ള തന്റെ ചിത്രത്തോടൊപ്പമാണ് പ്രധാനമന്ത്രി ഈ വാര്‍ത്ത പങ്കുവച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News