കലിതുള്ളി പെരുമഴ ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

കോഴിക്കോട് മാവൂരിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി.ഇരുവഴിഞ്ഞി, ചാലിയാർ, ചെറുപുഴ എന്നിവയിൽ ജലനിരപ്പ് ഉയർന്നതോടെയാണ്‌ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്. മാവൂർ ഗ്രാമപഞ്ചായത്തിലെ കച്ചേരിക്കുന്നിൽ ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.

കോഴിക്കോട് ജില്ലയിൽ മഴ കനത്തതോടെ ഇരുവഴിഞ്ഞി, ചാലിയാർ, ചെറുപുഴ എന്നിവയിൽ ജലനിരപ്പുയർന്നു. ഇതോടെ മാവൂരിലെയും പരിസരങ്ങളിലെയും താഴ്​ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മാവൂർ കച്ചേരിക്കുന്നിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.

കച്ചേരിക്കുന്ന് ലത്തീഫിനെയും കുടുംബത്തേയുമാണ് മാറ്റിപ്പാർപ്പിച്ചത്.സമീപത്തുള്ള ഏതാനും വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. മാവൂർ പൈപ്പ്​ലൈൻ റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സം നേരിട്ടു.

കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്ന് സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം ഒഴുക്കി വിടുന്ന നടപടികളുടെ ഭാ​ഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണിത്. മഴകൂടി ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News