Covid : കൊവിഡ് വാക്സിൻ ഡോസുകൾക്കിടയിലുള്ള ഇടവേള കുറച്ച് കേന്ദ്രസർക്കാർ

കൊവിഡ് വാക്സിൻ ഡോസുകൾക്കിടയിലുള്ള ഇടവേള കുറച്ച് കേന്ദ്രസർക്കാർ.രണ്ടാം ഡോസിനും ബൂസ്റ്റർ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചത്.അതേസമയം രാജ്യത്ത് 18,930 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു.

രാജ്യത്ത് കൊവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ നിലവിലുള്ള രണ്ടാം ഡോസിനും ബൂസ്റ്റർ ഡോസിനും ഇടയിലുള്ള ഇടവേളയാണ് ഒമ്പത് മാസത്തിൽ നിന്നും ആറ് മാസമായി കുറച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്.

ദേശീയ ​രോഗപ്രതിരോധ കുത്തിവെപ്പ് ഉപദേശക സമിതിയുടെ നിർദേശപ്രകാരമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ശാസ്ത്രീയമായ തെളിവുകൾ മുൻനിർത്തിയും മറ്റ് രാജ്യങ്ങളുടെ മാതൃക പിന്തുടർന്നുമാണ് നിർണായക തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.ഇക്കാര്യത്തിൽ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകി.

കോവിൻ വെബ്സൈറ്റിലും മാറ്റം വരുത്തും. 60 വയസിന് മുകളിലുള്ളവർക്കും ആരോഗ്യ-മുൻനിര പ്രവർത്തകർക്കും സർക്കാർ സൗജന്യമായി വാക്സിൻ നൽകും.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധനവാണ് ഉണ്ടായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 18,930 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 35 മരണം കൂടി റിപ്പോർട്ട്‌ ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് 4.32 ശതമാനമായി.

നിലവിൽ ചികിലുള്ളവരുടെ എണ്ണം 1,19,457 ആയി ഉയർന്നു.എന്നാൽ കൊവിഡ് ഒമൈക്രോൺ വകഭേദത്തിന് പുതിയ ഉപവകഭേദം ഇന്ത്യയിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here