വീട്ടുവളപ്പിൽ നിന്ന ചന്ദനമരം മുറിച്ച് കടത്തി

തിരുവനന്തപുരം കാട്ടാക്കടയിൽ വീട്ടുവളപ്പിൽ നിന്നും ചന്ദനമരം മുറിച്ച് കടത്തി. റിട്ടയർഡ് വനം വകുപ്പ് ഉദ്യോഗസ്ഥന്റ വീട്ട് മുറ്റത്ത് നിന്നാണ് ചന്ദനമരം മേഷണം പോയത് .

റിട്ടയർഡ് വനം വകുപ്പ് ഉദ്യോഗസ്ഥൻ ജയന്ദകുമാറിൻ്റെ പൂവച്ചലിലെ വീടിന് മുന്നിൽ നിന്ന ചന്ദന മരമാണ് അർധരാത്രിയിൽ മേഷ്ടാക്കൾ മുറിച്ച് കടത്തിയത്. ശക്തമായ മഴ പെയ്ത സമയത്ത് വീടിന്റെ മതിൽ ചാടി കടന്നാണ് മരം മുറിച്ചത്.

ഇരുപത്തി മൂന്ന് വർഷം പഴക്കം ചെന്ന ചന്ദന മരത്തിന് നാലു മീറ്ററോളം ഉയരവും അൻപത്തിയഞ്ച് സെന്റിമീറ്റർ ചുറ്റളവുമുണ്ടായിരുന്നു.സംഭവത്തിൽ വനം വകുപ്പിലും പോലീസിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here