‘ദില്ലി ഷോപ്പിങ് ഫെസ്റ്റിവൽ’ രാജ്യ തലസ്ഥാനത്ത് ഒരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ മേളയായ ‘ദില്ലി ഷോപ്പിങ് ഫെസ്റ്റിവൽ’ രാജ്യതലസ്ഥാനത്ത് ഒരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 2023 ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെയാണ് മേള നടക്കുക.

ഭക്ഷ്യ എണ്ണയുടെ വില കുറയ്ക്കാന്‍ കേന്ദ്രസർക്കാർ നിർദേശം

ഭക്ഷ്യ എണ്ണയുടെ വില കുറയ്ക്കാന്‍ കേന്ദ്രസർക്കാർ നിർദേശം. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ വിലയിൽ ലിറ്ററിന് പത്തുരൂപയുടെ വരെ കുറവ് വരുത്താൻ കമ്പനികൾക്കാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ വില കുറയ്ക്കാനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്.

കനയ്യ ലാലിന്റെ മക്കൾക്ക് സർക്കാർ സർവ്വീസിൽ ജോലി

ഉദയ്പൂരിൽ കൊലചെയ്യപ്പെട്ട കനയ്യ ലാലിന്റെ മക്കൾക്ക് സർക്കാർ സർവ്വീസിൽ ജോലി നൽകാൻ രാജസ്ഥാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.കനയ്യ ലാലിന്റെ മക്കളായ യാഷ് തെലിയെയും തരുൺ തേലിയെയും സർക്കാർ സർവീസിൽ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി വനിതാ ശിശുക്ഷേമ മന്ത്രി മംമ്ത ഭൂപേഷ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയില്‍

ഉത്തർപ്രദേശ് സർക്കാർ രണ്ടാം തവണ അധികാരത്തിൽ വന്നതിന്റെ 100 ദിനം തികയുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസി സന്ദർശിക്കും. സന്ദർശന വേളയിൽ 1200 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടുകയും, സംസ്ഥാനത്തെ 600 കോടി രൂപയുടെ 33 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും

അർണബ് ഗോസ്വാമിക്കെതിരെ രാജസ്ഥാൻ ഹൈക്കോടതി നോട്ടീസ്

രണ്ട് സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയെന്ന പരാതിയിൽ അർണബ് ഗോസ്വാമിക്കെതിരെ രാജസ്ഥാൻ ഹൈക്കോടതി നോട്ടീസ്.റിപ്പബ്ലിക് ഭാരത് ചാനലിലെ ഷോ ഇരു സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയെന്നും അർണബിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി മുമ്പാകെ സമർപ്പിക്കപ്പെട്ട ഹര്‍ജിയിലാണ് നടപടി.

മുഹമ്മദ് സുബൈർ സുപ്രീം കോടതിയെ സമീപിച്ചു

ആൾട്ട് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീം കോടതിയെ സമീപിച്ചു.മഹന്ത് ബജ്രംഗ് മുനി, യതി നരസിംഹാനന്ദ സരസ്വതി, ആനന്ദ് സ്വരൂപ് എന്നിവരെ ‘വിദ്വേഷ പ്രചാരകർ’ എന്ന്‌ വിശേഷിപ്പിച്ച്‌ ട്വീറ്റ്‌ ചെയ്‌തത്‌ മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ യു.പി പൊലീസ് കേസ്‌ എടുത്ത കേസിന്റെ എഫ്‌ഐആർ റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതി വിസ സമ്മതിച്ചതിനെ തുടർന്നാണ് മുഹമ്മദ് സുബൈർ സുപ്രീം കോടതിയെ സമീപിച്ചത്.സുബൈറിന്റെ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News