
ട്രാൻസ്ജെൻഡർ വ്യക്തികളെ മോഡലുകളാക്കി രവിവർമ ചിത്രങ്ങളുടെ പുനരാവിഷ്കാരം ശ്രദ്ധ നേടുന്നു. പൊതു സൗന്ദര്യസങ്കൽപങ്ങളെ തിരുത്തിയെഴുതുകയെന്ന ഉദ്ദേശ്യത്തോടെ ഫൊട്ടോഗ്രഫർ ഷാരോണ്‍ ആണ് വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്. ശീതൾ ശ്യാം, സാന്ദ്ര, ഹണി എന്നിവരാണ് മോഡലുകൾ. രാജാ രവിവർമയുടെ ദ് മിൽക്ക് മെയ്ഡ്, പ്രേമപത്രം, ലേഡി വിത് ലാംപ്, ശകുന്തള, ലേഡി ടേക്കിങ് ബാത്, വില്ലേജ് ബെല്ലെ, രിവേറിയ എന്നീ പെയിന്റിങ്ങുകളാണ് പുനരാവിഷ്കരിച്ചത്.
വെളുപ്പു നിറമുള്ള, നിശ്ചിത ആകാരത്തിലുള്ള സ്ത്രീകളാണ് രവിവർമ ചിത്രങ്ങളിലുള്ളതെന്നും ഈ സൗന്ദര്യസങ്കൽപം പൊതുബോധത്തിൽ ശക്തമായി ഇന്നും നിലകൊള്ളുന്നുവെന്നും ഇതു സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ ചോദ്യം ചെയ്യാനായിരുന്നു ശ്രമമെന്നും ഷാരോൺ പറയുന്നു.
മിൽക്ക് മെയ്ഡ്, പ്രേമ പത്രം, ലേഡി വിത് ലാംപ് എന്നീ ചിത്രങ്ങൾക്ക് ശീതൾ ശ്യാമാണ് മോഡൽ. ശകുന്തള, ലേഡി ടേക്കിങ് ബാത് പെയിന്റിങ്ങുകൾ ഹണിയും വില്ലേജ് ബെല്ലെ, റെവേരി എന്നിവ സാന്ദ്രയും അവതരിപ്പിച്ചു. ആക്റ്റിവിസ്റ്റ് പുരുഷൻ ഏലൂരിന്റെ വീടാണ് ലൊക്കേഷന്‍. മനു ഗോപാലും ടെൽബിൻ പി.കെയുമാണ് എഡിറ്റിങ്. കോഓർഡിനേറ്റർ ജംഷീന മുല്ലപ്പാട്ട്. ആരതി ദാസും ആഷാ സുന്ദരവും ചേർന്നാണ് മേക്കപ്പും സ്റ്റൈലിങ്ങും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here