Buffer zone : ബഫർ സോണിൽ പ്രമേയം പാസാക്കി നിയമസഭ

ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം പാസാക്കി. വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്‌. ഇക്കോ സെൻസിറ്റീവ്‌ സോണിൽ നിയമനിർമാണം വേണം. കേന്ദ്രം നിയമനിർമാണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

സഭ ഐകകണ്‌ഠേനയാണ്‌ പ്രമേയം പാസാക്കിയത്‌. സുപ്രീം കോടതി വിധി പ്രകാരം ഒരു കിലോ മീറ്റര്‍ ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കണമെന്നതിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണം.

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കിക്കൊണ്ട് ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കണം.

സംസ്ഥാനം ഇതിനകം സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇതിന് ആവശ്യമെന്നു കണ്ടാൽ ഉചിതമായ നിയമ നടപടികളും നിയമ നിർമ്മാണത്തിനുള്ള നടപടികളും സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് സഭ ഐകകണ്‌ഠേന അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel