കമ്യൂണിസ്റ്റ് നേതാവ് ടി ഗോവിന്ദ പണിക്കര്‍ അന്തരിച്ചു

കമ്യൂണിസ്റ്റ് നേതാവ് ടി ഗോവിന്ദപണിക്കര്‍ (86) അന്തരിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി തില്ലങ്കേരി ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു.

ദേശാഭിമാനി പേരാവൂര്‍ ഏരിയ ലേഖകന്‍, സ്റ്റഡി സര്‍ക്കിള്‍ അംഗം,കേരള കോ-ഓപ്പറേറ്റീവ് ഇരിട്ടി ഏരിയ സെക്രട്ടറി,സിപിഐ എം മണത്തണ ഫര്‍ക്ക വളണ്ടിയര്‍ കോര്‍ അംഗം, മുഴക്കുന്ന് ഗ്രാമീണ വായനശാല സെക്രട്ടറി,ദീര്‍ഘകാലം സിപിഐ എം മുഴക്കുന്ന് ബ്രാഞ്ച് അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. ഇരിട്ടി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കില്‍ ക്യാഷ്യര്‍ ആയാണ് ജോലിയില്‍ നിന്നും വിരമിച്ചത്.

ഭാര്യ: ലീല. മക്കള്‍: ടി പി സുധാകരന്‍(നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കണ്‍സള്‍ട്ടന്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി), ദിനമണി,രാജേഷ് (ആര്‍ട്ടിസ്റ്റ്)പരേതനായ രാധാകൃഷ്ണന്‍. മരുമക്കള്‍: റോജ, വത്സന്‍ ബീന,ദിവ്യ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News