ഡോ.ജോണ്‍ ബ്രിട്ടാസ് MPയുടെ ഇടപെടല്‍ ; കണ്ണൂര്‍ പുതിയതെരു-താഴെചൊവ്വ ഹൈവേയുടെ അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കും

റോഡപകടങ്ങൾ പതിവായ കണ്ണൂർ പുതിയതെരു-താഴെചൊവ്വ ഹൈവേയുടെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കും.ഡോ.ജോൺ ബ്രിട്ടാസ് എം.പി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർദ്ദേശം നൽകിയത്.അറ്റകുറ്റപ്പണികൾ വേഗത്തിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്ഥല പരിശോധന പൂർത്തിയായി.

മീഡിയനുകളും റിഫ്ലക്ടറുകളും തകർന്നതും ചിലയിടങ്ങളിൽ റോഡിലെ കുഴികളുമാണ് റോഡപകടങ്ങൾ തുടർക്കഥയാകാനുള്ള കാരണം.ദേശീയപാതയിൽ മേലേ ചൊവ്വയ്ക്കും പുതിയതെരുവിനുമിടയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ റോഡപകടങ്ങളിൽ മുപ്പതോളം പേരാണ് മരിച്ചത്.

ഈയടത്തു കാലത്ത് റോഡപകടങ്ങൾ വർദ്ധിച്ചതോടെയാണ് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഡോ.ജോൺ ബ്രിട്ടാസ് എം പി ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ മന്ത്രി നിർദ്ദേശം നൽകി.

ദേശീയ പാതാ അതോറിറ്റി കൺസൾട്ടന്റിന്റെയും ഹൈവേ നിർമ്മാണകരാർ ഏറ്റെടുത്ത കമ്പനിയുടെയും പ്രതിനിധികളാണ് സ്ഥലപരിശോധന നടത്തിയത്.അറ്റകുറ്റ പണികളുടെ രൂപരേഖ തയാറാക്കിയതായി എം പി പിയുടെ പ്രതിനിധിയായി പരിശോധന സംഘത്തിലുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ പറഞ്ഞു.

അടിയന്തര ഇടപെടൽ ഉണ്ടായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികളും വ്യാപാരികളും ഉൾപ്പെടെയുള്ളവർ.പുതിയ ഹൈവേ നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനിയാണ് റോഡിൻറെ അറ്റകുറ്റപ്പണികൾ നടത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News