“എക്സിബിഷനിസം” അഥവാ പ്രദർശനോൽസുകത

എന്താണ് എക്സിബിഷനിസം ?

സ്വന്തം ജനനേന്ദ്രിയം മറ്റുള്ളവരുടെ മുന്നിൽ, പ്രത്യേകിച്ചും അപരിചിതരായ സ്ത്രീകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു ലൈംഗീക ഉത്തേജനം നേടാൻ ഉള്ള പ്രവണതയാണ് എക്സിബിഷനിസം അഥവാ പ്രദർശനോൽസുകത.

എന്താണ് ഇതിന്റെ ലക്ഷണങ്ങൾ ?

നിരന്തരമായി, ചുരുങ്ങിയത് 6 മാസങ്ങളോളമായി സ്വന്തം ലൈംഗീക അവയവം മറ്റുള്ളവർക്ക് പ്രദർശിപ്പിക്കുക.
ഇത് അപരിചിതർക്ക് നേരെയും അനുവാദമില്ലാത്തവർക്ക് നേരെയും ആവുക. സ്പർശനമോ ലൈംഗീക ബന്ധത്തിന് ക്ഷണിക്കലോ ഇല്ലാതിരിക്കുക. സാധാരണയായി ഇവരിൽ ചിലർ പ്രദർശനത്തിന് ശേഷം സ്വയംഭോഗം നടത്താറുണ്ട്. ഇത് കൊണ്ട് ആളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ക്ലേശം അനുഭവിക്കുക.

ആരിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത് ?

സാധാരണയായി 20നും 30നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലാണ് പ്രദർഷനോൽസുകത കൂടുതലയി കണ്ടു വരുന്നത്. എങ്കിലും പ്രായം ചെന്നവരിലും ഈ പ്രവണത കാണാറുണ്ട്. 2-4 ശതമാനം വരെ ആളുകൾക്ക് ഈ പ്രശനം ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.

എന്തൊക്കെയാണ് കാരണങ്ങൾ ?

കുട്ടിക്കാലത്തുണ്ടായ ലൈംഗീകവും വൈകാരികവുമായ ചൂഷണങ്ങൾ, മദ്യപാനാസക്തി, ആന്റി സോഷ്യൽ പെർസണലിറ്റി ഡിസോർഡർ തുടങ്ങിയവ ഉള്ളവരിലാണ് എക്സിബിഷനിസം കൂടുതലായി കാണപ്പെടുന്നത്.

ദാമ്പത്യ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉള്ള സമയങ്ങളിൽ ഈ ലക്ഷണങ്ങൾ ഇവരിൽ കൂടുതലാവാറുണ്ട്. പുരുഷന്മാരായ എക്സിബിഷനിസ്റ്റുകൾ ചിലർ ഇമ്പോട്ടെന്റ്(ലൈംഗിക ജഡത) ഉള്ളവരായിരിക്കും. ഇവർക്ക് തങ്ങളുടെ ലൈംഗീകമായ കഴിവ് കേടുകളെ കുറിച്ചു അതിയായ അപകർഷ ബോധമുണ്ടാവും. അത് അവരുടെ കുടുംബ-ലൈംഗീക ജീവിതം സന്തുഷ്ടമല്ലാതെ ആക്കാറുണ്ട്. കാണുന്നവരിൽ ഉണ്ടാവുന്ന ഞെട്ടലും, അത്ഭുതവും, ഭയവും ഇവരിൽ ഈ പ്രവണതക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.


ഇതിന്റെ ചികിത്സ ?

എക്സിബിഷനിസം ഉള്ളവരിൽ വലിയൊരു ശതമാനവും സ്വയം ചികത്സക്കായി മുന്നോട്ട് വരാറില്ല. പിടിക്കപ്പെടുമ്പോഴും അധികാരികൾ നിർബന്ധിക്കുമ്പോഴുമാണ് ഇവർ ചികിത്സക്ക് മുന്നോട്ട് വരുന്നത്. സൈക്കോതെറാപിയും മരുന്നുകളും ഇതിന്റെ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. സൈക്കോതെറാപ്പിയിൽ കോഗ്നിറ്റീവ് ബിഹവിയറൽ തെറാപ്പി, എമ്പതി ട്രെയിനിങ്, കോപിങ് സ്കിൽ ട്രെയിനിങ്, റിലാക്‌സ്സേഷൻ ട്രെയിനിങ് എന്നിവ വളരെ ഫലപ്രദമായി കാണാറുണ്ട്. പെട്ടന്നുള്ള ഉൾപ്രേരണയെ നിയന്ത്രിക്കാനുള്ള ട്രൈനിങ്ങും കൊടുക്കാറുണ്ട്.മരുന്നുകൾ ഉപയോഗിച്ചുകൊണ്ട് ലൈംഗീക ഹോർമോണുകൾ നിയന്ത്രണ വിധേയമാക്കുന്നതിലൂടെ എക്സിബിഷനിസത്തിന്റെ ലക്ഷണങ്ങൾ കുറയുന്നതായി കണ്ടിട്ടുണ്ട്. വിഷാദം, മൂഡ് ഡിസോർഡർ എന്നിവക്കുള്ള മരുന്നുകളും ലൈംഗീക ആസക്തി കുറക്കാൻ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News