Boris Johnson : ബോറിസ് ജോൺസൺ പടിയിറങ്ങുന്നു ; യു.കെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കും

യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്ഥാനം രാജിവെക്കും. ഇന്ന് തന്നെ ജോൺസന്റെ രാജിയുണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സർക്കാറിൽ നിന്നും കൂട്ടരാജിയുണ്ടായതോടെയാണ് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയാൻ ജോൺസൺ നിർബന്ധിതനായത്.

കഴിഞ്ഞ 48 മണിക്കൂറിനിടെ 50ഓളം മന്ത്രിമാരാാണ് യു.കെ സർക്കാറിൽ നിന്നും രാജിവെച്ചത്. ജോൺസൺ പ്രധാനമന്ത്രിയായി ഇരിക്കാൻ യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ബോറിസ് ജോൺസനെതിരെ നിരവധി വിവാദങ്ങൾ ഉയർന്നതാണ് കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ കൂട്ടരാജിക്ക് കാരണം.

അതേസമയം, അടുത്ത ഒക്ടോബർ വരെ ബോറിസ് ജോൺസൺ കാവൽപ്രധാനമന്ത്രിയായി തുടരും. അതിന് ശേഷമായിരിക്കും യു.കെയിൽ പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുക. 2019ലാണ് 58കാരനായ ജോൺസൺ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയത് ഉൾപ്പടെ നിരവധി വിവാദങ്ങൾ ജോൺസനെതിരെ ഉയർന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News