Mammootty: ഞങ്ങളുടെ പ്രിയപ്പെട്ട പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങൾ: മമ്മൂട്ടി

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പി.ടി ഉഷ(pt usha)യെ അഭിനന്ദിച്ച് മമ്മൂട്ടി(mammootty). ‘രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട പിടി ഉഷയ്ക്ക് അഭിനന്ദനങ്ങൾ’. – മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. രാജ്യസഭയിലേക്കെത്തുന്ന കായികതാരം പി.ടി ഉഷയ്ക്കും സം​ഗീതസംവിധായകൻ ഇളയരാജയ്ക്കും ആശംസകൾ നേർന്ന് നടൻ മോഹൻലാലും ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

‘രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ട്രാക്കിലെ റാണി പി.ടി ഉഷയ്ക്കും സം​ഗീതസംവിധായകൻ ഇളയരാജ സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ രണ്ടുപേർക്കും ആശംസകൾ നേരുന്നു’, മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. കായികതാരം പി.ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ കഴിഞ്ഞ ദിവസമാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here