റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; മുഖ്യ പ്രതി പിടിയില്‍

റെയില്‍വേയില്‍(Railway) ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. മലപ്പുറം(Malappuram) എടപ്പാള്‍ വട്ടക്കുളം കവുപ്ര സ്വദേശി അശ്വതി വാര്യറാണ് പിടിയിലായത്. കോയമ്പത്തൂരില്‍ വച്ചാണ് അശ്വതിയെ മുക്കം പൊലീസ് പിടികൂടിയത്. കേസില്‍ ഇന്നലെ മൂന്നുപേരുടെ അറസ്റ്റ്(Arrest) പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ജിഷ്ണു വധശ്രമക്കേസ്; 2 പേര്‍ പിടിയില്‍

ബാലുശേരി(Balussery) ഡി വൈ എഫ് ഐ(DYFI) പ്രവര്‍ത്തകന്‍ ജിഷ്ണു വധശ്രമക്കേസില്‍ 2 പേര്‍ കൂടി പിടിയില്‍. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, മുര്‍ഷിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു(arrest). ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ജിഷ്ണുവിനെ വെളളത്തില്‍ മുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 2 മുസ്ലീംലീഗ് പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു. ജിഷ്ണുവിനെ മര്‍ദ്ദിച്ച പാലോളി പെരൂളിപ്പൊയില്‍ മുഹമ്മദ് ഫായിസ്, പുത്തലത്ത് കണ്ടി മുര്‍ഷിദ് എന്നിവരാണ് പിടിയിലായത്. പാലോളി മുക്ക് ലീഗ് ശാഖാ ഭാരവാഹി മുഹമ്മദ് ഫൈസല്‍ ബുധനാഴ്ച അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായ ലീഗ് പ്രവര്‍ത്തകരുടെ എണ്ണം 7 ആയി, ഇവര്‍ റിമാന്റിലാണ്.

നാല് എസ്ഡിപിഐ പ്രവര്‍ത്തകരും റിമാന്റില്‍ കഴിയുന്നു എസ് ഡി പി ഐ കോഴിക്കോട് ജില്ലാ വളണ്ടിയര്‍ വൈസ് ക്യാപ്റ്റനായ സഫീര്‍ അടക്കമുള്ളവരാണ് ഇതിനകം പിടിയിലായത്. സഫീര്‍ ജിഷ്ണുവിന വെള്ളത്തില്‍ മുക്കുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. ജൂണ്‍ 23 ന് അര്‍ധ രാത്രിയാണ് ഡി.വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയായ ജിഷ്ണുവിന്ന 30 പേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം തോട്ടിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്. ദൃശ്യങ്ങള്‍ പരിശോധിച്ച് മറ്റ് പ്രതികളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News