കണ്ണ് മാത്രം പുറത്ത്; മാസ്കിട്ട കുട്ടിയുടെ ചിത്രം വൈറൽ

മുഖം മുഴുവൻ മറച്ച് കൊണ്ടുള്ള മാസ്ക് ധരിച്ച് യാത്ര ചെയ്യുന്ന ഒരു കൊച്ചുകുഞ്ഞിൻെറ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇപ്പോൾ . ജാൻഡ്രേ ഒപ്പർമാൻ എന്നയാളാണ് ചിത്രം ഇൻസ്റ്റഗ്രാമിലാണ് പങ്കുവെച്ചത്. എയർ ന്യൂസിലൻറ് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഒപ്പർമാൻ കുട്ടി മുഖം മുഴുവൻ മറച്ചിരിക്കുന്ന മാസ്ക് ധരിച്ചത് കണ്ടാണ് ഫോട്ടോ എടുത്തത്. കോവിഡ് 19 മഹാമാരി വ്യാപിച്ചതോടെയാണ് ലോകത്ത് മാസ്കുകൾ ആളുകൾ വ്യാപകമായി ഉപഗോയിച്ച് തുടങ്ങിയത്. ചില രാജ്യങ്ങളിൽ മാസ്കുകൾ ഒഴിവാക്കി തുടങ്ങിയെങ്കിലും സുരക്ഷയെ മുൻകരുതി ആളുകൾ മാസ്ക് ഉപയോഗിക്കുന്നുണ്ട്.

അതിനിടയ്ക്കാണ് ഈ ചിത്രം വൈറൽ ആയത് .കുട്ടി വളരെ സന്തോഷത്തോടെ രസകരമായി നിൽക്കുന്നതായാണ് തനിക്ക് തോന്നിയത്. “കുട്ടി വലിയ സന്തോഷത്തിലായിരുന്നു. അവൻ ചാടിക്കളിക്കുകയും ചിരിച്ച് മറിയുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞിൻെറ പെരുമാറ്റം കണ്ടപ്പോൾ വല്ലാത്ത സ്നേഹമാണ് തോന്നിയത്. അവൻെറ കുസൃതി കണ്ട് നിന്നപ്പോൾ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ സമയം പോയത് പോലും അറിഞ്ഞില്ല.” ഒപ്പർമാൻ ന്യൂസിലൻറ് ഹെറാൾഡിനോട് പറഞ്ഞു.

ചിത്രവുമായി ബന്ധപ്പെട്ട് വളരെ വ്യത്യസ്തമായ നിലപാടുകളും അഭിപ്രായങ്ങളുമായി നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചിലർക്ക് ഇത് വളരെ രസകരമായ ഒരു ചിത്രമായിട്ടാണ് തോന്നിയിട്ടുള്ളത്. എന്നാൽ മറ്റ് ചിലർക്ക് ഇത്തരത്തിലുള്ള മാസ്ക് ഇടുന്നതിനോട് വലിയ യോജിപ്പില്ല. കുഞ്ഞിന് കണ്ണ് കാണാൻ മാത്രം സാധിക്കുന്ന തരത്തിൽ മാസ്ക് ധരിപ്പിച്ച രക്ഷിതാക്കൾക്കെതിരെയാണ് രൂക്ഷവിമർശനം ഉയരുന്നത്.ചിത്രത്തിന് വളരെ നെഗറ്റീവായ ചില പ്രതികരണങ്ങൾ ലഭിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും തനിക്ക് മോശമായി ഒന്നും തോന്നിയിട്ടില്ലെന്നാണ് ഫോട്ടോഗ്രാഫർ ഒപ്പർമാൻ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News