തൃശൂർ മെഡിക്കൽ കോളേജിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറവെച്ച് പരിപാടി സംഘടിപ്പിച്ച സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചൂടൻ ചർച്ചയായിരിക്കുന്നത്.ജെൻഡർ പൊളിറ്റിക്‌സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും എന്ന വിഷയത്തെ സംബന്ധിച്ചാണ് സംവാദ പരിപാടി നടന്നത്. മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ തന്നെയായിരുന്നു പരിപാടിയിൽ പങ്കെടുത്തതും.
ADVERTISEMENT
ഇസ്ലാമിക സംഘടനയായ വിസ്ഡം നേതാവ് അബ്ദുൾ ബേസിലാണ് പരിപാടിയിൽ സംസാരിച്ചതെന്നതും ശ്രദ്ധേയമാണ്.പരിപാടിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടയാണ് ഇത് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി മാറിയത്. പരിപാടിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ വെള്ള തുണിവെച്ച് കെട്ടിയിരുന്നു. പരസ്പരം കാണാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ വെള്ള തുണികൊണ്ട് മറച്ചത്.
തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളാണോ ഇത് എന്നും ഇവർ ഇന്ത്യക്ക് തന്നെ അപമാനമാണെന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. നിങ്ങൾ ഇത്ര പുരോഗമിച്ചവരാണോ എന്ന രീതിയിലുള്ള പരിഹാസ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഭാവിയിലെ ഡോക്ടർമാരിൽ ഇങ്ങനെ ഒരു സമൂഹം ഉണ്ടായി വരുന്നുതോർത്ത് ലജ്ജ തോന്നുന്നുവെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.
ഈ പരിപാടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായാണ് ഡോ.മനോജ് വെള്ളനാട് അടക്കമുള്ളവർ രംഗത്തെത്തിയത്.
ആ മറ അവിടെ വച്ചപ്പോഴാണ് ജൻഡർ പൊളിറ്റിക്സ് (എന്തരോ എന്തോ!) വ്യക്തമായത്. അല്ലെങ്കിൽ നിങ്ങളുദ്ദേശിക്കുന്ന ജൻഡർ പൊളിറ്റിക്സ് എന്താണെന്ന് മറ്റുള്ളവർക്ക് മനസിലായില്ലെങ്കിലോ..
ഇതിലും വലിയ ദുരന്തങ്ങൾ മെഡിക്കൽ വിദ്യാഭ്യാസം നേടി പോകുന്നത് കണ്ടിട്ടുള്ളതിനാൽ ഇതിൽ അതിശയം ഒന്നുമില്ല. സഹതാപം മാത്രം.ഇതായിരുന്നു ഡോ.മനോജ് വെള്ളനാടിൻറെ പ്രതികരണം.വരും ദിവസങ്ങളിലും വിഷയം കൂടുതല്‍ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.