ഒരു കിടിലൻ ചിക്കൻ ചൗമീൻ ഇതാ …

1.ചിക്കന്റെ നെഞ്ചുഭാഗം നീളത്തിൽ മുറിച്ചത് – 200 ഗ്രാം

2.കോൺഫ്‌ളവർ – രണ്ടു ചെറിയ സ്പൂൺ

എള്ളെണ്ണ – രണ്ടു ചെറിയ സ്പൂൺ

വെളുത്ത കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എഗ്ഗ് നൂഡിൽസ് – 225 ഗ്രാം

4.റിഫൈൻഡ് ഓയിൽ – രണ്ടു വലിയ സ്പൂൺ

5.വെളുത്തുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

6.സോയാസോസ് – അഞ്ചു ചെറിയ സ്പൂൺ

7.ചിക്കൻ സ്‌റ്റോക്ക് – 300 മില്ലി

8.ബീൻസ് മുളപ്പിച്ചത് – 250 ഗ്രാം

സ്പ്രിങ് അണിയൻ – രണ്ടു തണ്ട്, അരിഞ്ഞത്

‌9.കോൺഫ്‌ളവര്‍ – രണ്ടു വലിയ സ്പൂൺ

വെള്ളം – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙തയാറാക്കിയ ചിക്കനിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി, മാറ്റിവയ്ക്കുക.

∙നൂഡിൽ‌സ് വേവിച്ച് ഊറ്റിവയ്ക്കുക.

∙ഒരു ചീനച്ചട്ടിയിൽ എണ്ണയുടെ പകുതി ചൂടാക്കി, നന്നായി ചൂടാകുമ്പോൾ വെളുത്തുള്ളി ചേർത്തു വഴറ്റുക.

∙ബ്രൗൺ നിറം വന്നു തുടങ്ങുമ്പോൾ, നൂഡിൽസും സോയാസോസിന്റെ പകുതിയും ചേർത്തു കരുകരുപ്പാകും വരെ വറുത്ത്, വിളമ്പാനുള്ള ബൗളിലേക്കു മാറ്റുക.

∙ഒരു പാനിൽ ബാക്കി എണ്ണ ചൂടാക്കി, ചിക്കൻ ചേർത്തു വറുക്കുക.

∙വെന്തശേഷം ചിക്കൻ സ്‌റ്റോക്കും ബാക്കി സോയാസോസും ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.

∙കോൺഫ്ളവർ വെള്ളം ചേർത്തു പേസ്‌റ്റ് പരുവത്തിലാക്കിയത് ചിക്കൻ മിശ്രിതത്തിൽ ചേർത്തിളക്കുക.

∙സോസ് കുറുകിവരും വരെ ഇളക്കിയ ശേഷം വാങ്ങി കരുകരുപ്പായി വറുത്തു വച്ചിരിക്കുന്ന നൂഡിൽസിനു മുകളിൽ ഒഴിച്ചു വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News