Transgender: ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്ക് മലയാളത്തില്‍ പറയാമോ?; മികച്ച തര്‍ജ്ജമയ്ക്ക് സമ്മാനവുമായി ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്

ട്രാന്‍സ്‌ജെന്‍ഡര്‍(Transgender) എന്ന വാക്കിന് മലയാളത്തില്‍ എന്തു പറയുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയൊരു മലയാളം വാക്ക് നിലവിലില്ല്. എന്നാല്‍, ട്രാന്‍സ്‌ജെന്‍ഡറിന് അനുയോജ്യമായ മലയാളപദത്തിന് സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. കേരള ഭാഷ ഇന്‍സ്റ്റിറ്റൂട്ടിന്റെ(Kerala Bhasha Instiute) ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ട്രാന്‍സ്ജെന്റര്‍ എന്ന പദത്തിന് തത്തുല്യമായ മലയാളപദം നിര്‍ദേശിക്കാം

ട്രാന്‍സ്ജെന്റര്‍ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം മലയാളത്തില്‍ നിലവിലില്ല. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്‍കാനുതകുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ദേശിക്കുന്നു. പദനിര്‍ദ്ദേശത്തിനായി ഒരു മത്സരം നടത്തുകയും അങ്ങിനെ ലഭിക്കുന്ന പദങ്ങളില്‍ നിന്ന് ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തുന്നതുമാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ദ്ദേശിക്കുന്ന പദം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ keralabhashatvm@gmail.com എന്ന ഇ-മെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 14നകം അയക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News