മികച്ച പ്രവര്‍ത്തനത്തിനുള്ള ദേശീയ അവാര്‍ഡ് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയതിന് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് ദേശീയ പുരസ്‌കാരം. ദേശീയ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കേഴ്സ് ഫെഡറേഷനാണ് മികച്ച പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് പുരസ്‌കാരം നല്‍കുന്നത്.

നാല് സംസ്ഥാന ബാങ്കുകള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ഒന്നാം സ്ഥാനത്ത് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കാണ്. രണ്ടാമത് കര്‍ണാടക സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനും മൂന്നാമത് ഗുജറാത്ത് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കും നാലമത് പശ്ചിമബംഗാള്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കും പുരസ്‌കാര പട്ടികയിലുണ്ട്.

ജൂലൈ 16 ന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News