Pinarayi Vijayan: ബഫര്‍ സോണ്‍; ജനപക്ഷത്ത് നിന്ന് സമഗ്രമായി നടപ്പാക്കണമെന്ന സമര്‍ദ്ദമാണ് കേന്ദ്രത്തിന് മേല്‍ ചുമത്തുന്നതെന്ന് മുഖ്യമന്ത്രി

ബഫര്‍ സോണ്‍(Buffer zone) വിഷയം ജനപക്ഷത്ത് നിന്ന് സമഗ്രമായി നടപ്പാക്കണമെന്ന സമര്‍ദ്ദമാണ് കേന്ദ്രത്തിന് മേല്‍ ചുമത്തുന്നതെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍(Pinarayi Vijayan). ജനവസ മേഖല ഒഴിവാക്കുക എന്നിങ്ങനെയുള്ള നിര്‍ദേശം കേന്ദ്രത്തോട് ആവിശ്യപ്പട്ടിട്ടുണ്ട്. വിദഗ്ധസമിതി റിപ്പോര്‍ട്ട് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 1990ന് ശേഷം 42 കോടി ഹെക്ടര്‍ വനം നശിച്ചുവെന്നും ഇതിന്റെ ഭാഗമായി നാം കാലാവസ്ഥാവ്യതിയാനം അനുഭവിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 2019ലെ ഫോറസ്റ്റ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ 823 sq km ഫോറസ്റ്റ് കവര്‍ കേരളത്തില്‍ വര്‍ധിച്ചു.

എല്ലാ വര്‍ഷവും നടക്കുന്ന വൃക്ഷത്തൈ വച്ച് പിടിക്കുന്നത് സമൂഹം ഏറ്റെടുക്കുന്നുണ്ട്. അതൊക്കെ നല്ല രീതിയില്‍ പരിപാലിക്കുന്നുമുണ്ട്. ഇങ്ങനെ സ്വാഭാവിക വനം പുനസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വനമഹോത്സവം 2022ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here