Vivo: വിവോയുടെ 465 കോടി കണ്ടുകെട്ടി; നടപടി കടുപ്പിച്ച് ഇ ഡി

ചൈനീസ് കമ്പനിയായ വിവോയ്‌ക്കെതിരെ(Vivo) നടപടി കടുപ്പിച്ച് ഇ.ഡി. വിവോയുടെ 465 കോടി കണ്ടു കെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജൂലൈ 5നാണ് വിവോയുടെയും അനുബന്ധ സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ചൈനീസ് ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോയുടെ ഓഫീസുകളില്‍ ഇ ഡി റൈഡ് നടത്തിയത് .ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വിവോയുടെ 465 കോടി ഇ ഡി കണ്ടുകെട്ടി . ആകെ വരുമാനത്തിന്റെ 50 ശതമാനം വിവോ നികുതി ഒഴിവാക്കുന്നതിനായി ചൈനയിലേക്ക് മാറ്റിയെന്നും ഇ.ഡി വ്യക്തമാക്കി. 62,476 കോടിയാണ് ഇത്തരത്തില്‍ ചൈനയിലേക്ക് മാറ്റിയത്.
തുടര്‍ന്ന് 465 കോടി രൂപ മൂല്യം വരുന്ന വിവോയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടുകയായിരുന്നു. വിവോയുടേയും 23ഓളം അനുബന്ധ കമ്പനികളുടേയും ഓഫീസുകളില്‍ നടത്തിയ റെയ്ഡിലാണ് പണം പിടിച്ചത്. 2ദിവസം മുന്‍പാണ് വിവോയുടെ വിവിധ ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്.

വിവോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ നിരീക്ഷണത്തിലാണെന്നും ഇ.ഡി അറിയിച്ചു. ചൈനീസ് പൗരന്‍മാരുള്‍പ്പടെയുള്ള വിവോയിലെ പല ജീവനക്കാരും അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ഇ.ഡി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ ഇന്ത്യയിലെ രണ്ട് ഡയറക്ടര്‍മാര്‍ രാജ്യംവിട്ടതായി സൂചന. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് വിവോയ്‌ക്കെതിരെ ഇ.ഡി. അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് ഇവര്‍ രാജ്യംവിട്ടത് എന്നാണ് വിവരം. ഇരുവരും മ സ്വദേശികളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel