Kakkayam Dam: കക്കയം ഡാം തുറന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

കനത്ത മഴയെ(Heavy rain) തുടര്‍ന്ന് കക്കയം ഡാം(Kakkayam Dam) തുറന്നു. വൈകിട്ട് അഞ്ചരയോടെയാണ് ഡാമിന്റെ ഷട്ടര്‍ മൂന്ന് അടി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടാന്‍ ആരംഭിച്ചത്. ഡാം തുറന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് രണ്ടര അടി വരെ ഉയരാന്‍ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അടിമാലി- കുമളി പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

അടിമാലി- കുമളി സംസ്ഥാന പാതയിൽ പനംകുട്ടിക്കും കല്ലാർകുട്ടിക്കും ഇടയിൽ പാറയും മണ്ണും ഇടിഞ്ഞ് ഗതാഗതം സ്‌തംഭിച്ചു. അടിമാലി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും വലിയ പാറയായതിനാൽ നീക്കാൻ സാധിച്ചിട്ടില്ല. കട്ടപ്പനക്കു പോകുന്നവർ കല്ലാർകുട്ടിയിൽ നിന്നും കമ്പിളികണ്ടം വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം കോഴിക്കോട് മാവൂരിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി.ഇരുവഴിഞ്ഞി, ചാലിയാർ, ചെറുപുഴ എന്നിവയിൽ ജലനിരപ്പ് ഉയർന്നതോടെയാണ്‌ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്.

മാവൂർ ഗ്രാമപഞ്ചായത്തിലെ കച്ചേരിക്കുന്നിൽ ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.കോഴിക്കോട് ജില്ലയിൽ മഴ കനത്തതോടെ ഇരുവഴിഞ്ഞി, ചാലിയാർ, ചെറുപുഴ എന്നിവയിൽ ജലനിരപ്പുയർന്നു. ഇതോടെ മാവൂരിലെയും പരിസരങ്ങളിലെയും താഴ്​ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മാവൂർ കച്ചേരിക്കുന്നിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.

കച്ചേരിക്കുന്ന് ലത്തീഫിനെയും കുടുംബത്തേയുമാണ് മാറ്റിപ്പാർപ്പിച്ചത്.സമീപത്തുള്ള ഏതാനും വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. മാവൂർ പൈപ്പ്​ലൈൻ റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സം നേരിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News