K T Jaleel: മിസ്റ്റര്‍ ശ്രേയംസ്‌കുമാര്‍, താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു: കെ ടി ജലീലിന്റെ പോസ്റ്റ് വൈറല്‍

മാതൃഭൂമി മാനേജിംഗ് ഡയറക്ടറും ആര്‍ ജെ ഡി നേതാവുമായി എം വി ശ്രേയാംസ്‌കുമാറിനെതിരെ വിമര്‍ശവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍(K T Jaleel). സജി ചെറിയാന്റെ(Saji Cheriyan) രാജിവാര്‍ത്തക്ക് ഒപ്പം മാതൃഭൂമി പത്രം നല്‍കിയ കാര്‍ട്ടൂണിനെ വിമര്‍ശിച്ചാണ് കെ ടി ജലീല്‍ രംഗത്തെത്തിയത്. സജി ചെറിയാന്റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിറക്കുന്നതാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്. ഇതുകൊണ്ട് അര്‍ഥമാക്കുന്നത് എന്താണെന്നും ശ്രേയാംസ് കുമാറിന് വോട്ട് ചെയ്തതില്‍ ഖേദിക്കുന്നുവെന്നും ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

2020-2022 കാലയളവിലാണ് ശ്രേയാംസ്‌കുമാര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. മാതൃഭൂമിയുടെ ഇത്തരത്തിലൊരു ചിത്രീകരണത്തിന് വന്‍ വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്.

ബഫര്‍ സോണ്‍; ജനപക്ഷത്ത് നിന്ന് സമഗ്രമായി നടപ്പാക്കണമെന്ന സമര്‍ദ്ദമാണ് കേന്ദ്രത്തിന് മേല്‍ ചുമത്തുന്നതെന്ന് മുഖ്യമന്ത്രി

ബഫര്‍ സോണ്‍(Buffer zone) വിഷയം ജനപക്ഷത്ത് നിന്ന് സമഗ്രമായി നടപ്പാക്കണമെന്ന സമര്‍ദ്ദമാണ് കേന്ദ്രത്തിന് മേല്‍ ചുമത്തുന്നതെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍(Pinarayi Vijayan). ജനവസ മേഖല ഒഴിവാക്കുക എന്നിങ്ങനെയുള്ള നിര്‍ദേശം കേന്ദ്രത്തോട് ആവിശ്യപ്പട്ടിട്ടുണ്ട്. വിദഗ്ധസമിതി റിപ്പോര്‍ട്ട് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 1990ന് ശേഷം 42 കോടി ഹെക്ടര്‍ വനം നശിച്ചുവെന്നും ഇതിന്റെ ഭാഗമായി നാം കാലാവസ്ഥാവ്യതിയാനം അനുഭവിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 2019ലെ ഫോറസ്റ്റ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ 823 sq km ഫോറസ്റ്റ് കവര്‍ കേരളത്തില്‍ വര്‍ധിച്ചു.

എല്ലാ വര്‍ഷവും നടക്കുന്ന വൃക്ഷത്തൈ വച്ച് പിടിക്കുന്നത് സമൂഹം ഏറ്റെടുക്കുന്നുണ്ട്. അതൊക്കെ നല്ല രീതിയില്‍ പരിപാലിക്കുന്നുമുണ്ട്. ഇങ്ങനെ സ്വാഭാവിക വനം പുനസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വനമഹോത്സവം 2022ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News