Golden visa: നടന്‍ ജയറാമിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

നടന്‍ ജയറാമിന്(Jayaram) യു.എ.ഇ ഗവണ്‍മെന്റിന്റെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ(UAE Golden Visa). അബുദാബിയില്‍ നടന്ന ചടങ്ങില്‍ 10 വര്‍ഷത്തെ വിസ പതിച്ച എമിറേറ്റ്‌സ് ഐഡി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ജയറാമിനു കൈമാറി. ഗവ. ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പിന്റെ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് & കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, മീഡിയാ സെക്രട്ടറി ബിജു കൊട്ടാരത്തില്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങ്.

ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നു ജയറാം പറഞ്ഞു. യുഎഇയുടെ ബഹുമതി ഒരുക്കിത്തന്ന എം.എ. യൂസഫലിക്കും പ്രവാസി മലയാളികള്‍ക്കും നന്ദിയുണ്ടെന്നും ജയറാം പറഞ്ഞു. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് യു.എ .ഇ നല്‍കി വരുന്ന പത്ത് വര്‍ഷത്തെ താമസവിസയാണ് ഗോള്‍ഡന്‍ വിസ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News