മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്;നിര്‍ണായക തെളിവുമായി പ്രത്യേക അന്വേഷണ സംഘം

സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായക കണ്ടെത്തല്‍. സ്വർണക്കടത്ത് വെളിപ്പെടുത്തൽ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് നിർണായ തെളിവ് ലഭിച്ചു. സ്വപ്നക്ക് വേണ്ടി മറ്റൊരു സ്ത്രീയെ ഉപയോഗിച്ച് വെളിപ്പെടുത്തൽ നടത്താൻ ആയിരുന്നു ആദ്യ പദ്ധതി.

എന്നാൽ പിന്നീട് സ്വപ്ന തന്നെ മതിയെന്ന് തീരുമാനിച്ചു. ഗൂഢാലോചന നടന്നത് അഞ്ചിടങ്ങളിലായാണ്.തൈക്കാട് എറണാകുളം എന്നീ ഗസ്റ്റ് ഹൗസുകളിലെ രജിസ്റ്റർ പരിശോധിച്ചാണ് അന്വേഷണ സംഘം തെളിവ് ശേഖരിച്ചത്.

Rahul Gandhi: രാഹുല്‍ ഗാന്ധിയുടെ MP ഓഫീസില്‍ ക്രൂരമര്‍ദ്ദനം നേരിട്ടെന്ന് പ്രചാരണം നടത്തിയയാള്‍ ഓഫീസ് സ്റ്റാഫല്ല

രാഹുല്‍ ഗാന്ധിയുടെ(Rahul Gandhi) എംപി ഓഫീസില്‍ ക്രൂര മര്‍ദ്ദനം നേരിട്ടെന്ന് പ്രചാരണം നടത്തിയ ആള്‍ ഓഫീസ് സ്റ്റാഫ് അല്ലെന്ന് തെളിഞ്ഞു. അഗസ്റ്റിന്‍ പുല്‍പ്പള്ളി സര്‍ക്കാര്‍ സര്‍വീസിലെ താല്‍ക്കാലിക ജീവനക്കാരന്‍.

എംപിമാരുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന ഫെസിലിറ്റേഷന്‍ സെന്ററിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററാണ് ഇയാള്‍. സംഭവം നടക്കുന്ന സമയത്ത് ഇയാള്‍ അവിടെയെത്തിയതില്‍ ദുരൂഹതയേറുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News