ADVERTISEMENT
ഈ വര്‍ഷത്തെ പരിശുദ്ധ (Hajj)ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ (Arafah)അറഫാ സംഗമം ഇന്ന് നടക്കും.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന തീര്‍ത്ഥാടകര്‍ അറഫ മൈതാനിയില്‍ സമ്മേളിക്കാന്‍ വേണ്ടി പുലര്‍ച്ചെ മുതല്‍ മിനായിലെ തമ്പുകളില്‍ നിന്ന് പുറപ്പെട്ട് അറഫയില്‍ എത്തി.
ഹജ്ജിനെത്തിയ എല്ലാ തീര്‍ഥാടകരും ഒരേസമയം അനുഷ്ഠിക്കുന്ന കര്‍മമാണ് അറഫാ സംഗമം. മിനായില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ ദൂരമുള്ള അറഫയിലേക്ക് മെട്രോയിലും ബസുകളിലുമാണ് തീര്‍ഥാടകര്‍ യാത്ര ചെയ്യുന്നത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള എല്ലാ തീര്‍ഥാടകര്‍ക്കും മശായിര്‍ മെട്രോ സൌകര്യം ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.
ഇന്ന് ഉച്ച മുതല്‍ വൈകുന്നേരം വരെ തീര്‍ഥാടകര്‍ അറഫയില്‍ ആരാധനാ കര്‍മ്മങ്ങളില്‍ മുഴുകും. പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് കൊണ്ട് അറഫയിലെ നമീറാ പള്ളിയില്‍ നടക്കുന്ന ഖുതുബയില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ സംബന്ധിക്കും. ചരിത്രപ്രസിദ്ധമായ ജബല്‍ റഹ്മാ മല തീര്‍ഥാടകര്‍ സന്ദര്‍ശിക്കും. സൂര്യന്‍ അസ്തമിക്കുന്നതോടെ അറഫയില്‍ നിന്നും ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങും. നാളെ മിനായില്‍ തിരിച്ചെത്തി ജംറകളില്‍ കല്ലേറ് കര്‍മം ആരംഭിക്കും.
കെ ഫോണ്‍ പദ്ധതി;പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് നടപ്പിലാകുന്നു:മന്ത്രി പി. രാജീവ്
കെ ഫോണ്‍ പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ആയതോടെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സും ഏറെ വൈകാതെ ലഭ്യമാവുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. പദ്ധതിക്ക് 1531 കോടി രൂപയാണ് ചെലവ് വരുന്നത്. പദ്ധതിക്ക് ലൈസന്‍സ് ലഭിക്കുന്നതോടെ പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് നടപ്പിലാക്കപ്പെടുന്നതിന് ഒരുപടി കൂടി അടുക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
‘കെ ഫോണ്‍ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് ലഭിച്ചതോടെ രാജ്യത്തിനാകെ മാതൃകയാകുന്ന മറ്റൊരു പദ്ധതി കൂടി കേരളം ഇന്ത്യക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ പോവുകയാണ്. പ്രവര്‍ത്തനാനുമതി ആയതോടെ പദ്ധതിക്കുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സും ഏറെ വൈകാതെ ലഭ്യമാവും. പദ്ധതിക്ക് ലൈസന്‍സ് ലഭിക്കുന്നതോടെ പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് നടപ്പിലാക്കപ്പെടുന്നതിന് ഒരുപടി കൂടി അടുക്കുകയാണ്.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ലഭ്യമാക്കുന്ന പദ്ധതിക്ക് 1531 കോടി രൂപയാണ് ചെലവ് വരുന്നത്. കേരളമാണ് ബദല്‍ എന്ന പ്രഖ്യാപനം ഒരിക്കല്‍ കൂടി ഇന്ത്യയിലാകെ മുഴങ്ങുമ്പോള്‍ ഇന്റര്‍നെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച ഈ നാട് രണ്ടാം പിണറായി സര്‍ക്കാരിന് കീഴില്‍ ഇനിയുമേറെ ദൂരം പോകുമെന്ന ഉറപ്പ് കൂടി നല്‍കുകയാണ്.
കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഔദ്യോഗിക രെജിസ്‌ട്രേഷന്‍ ലഭിച്ചതോടെ കെ ഫോണിന് ഫൈബര്‍ ഒപ്റ്റിക് ലൈനുകള്‍ (ഡാര്‍ക്ക് ഫൈബര്‍), ഡക്ട് സ്‌പേസ്, ടവറുകള്‍, നെറ്റ്വര്‍ക്ക് ശൃംഖല, മറ്റ് ആവശ്യ സംവിധാനങ്ങള്‍ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിര്‍ത്താനും അറ്റകുറ്റപണികള്‍ നടത്താനും ഇവ ടെലികോം സര്‍വീസ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാടകയ്ക്കോ ലീസിനോ നല്‍കുവാനും അല്ലെങ്കില്‍ വില്‍ക്കുവാനുമുള്ള അധികാരമുണ്ടാകും”,മന്ത്രി പി. രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.