മരിച്ചയാളെ ഉള്‍പ്പെടുത്തി മോദി സര്‍ക്കാരിന്റെ റബ്ബര്‍ ബോര്‍ഡ് പുനഃസംഘടന;ലിസ്റ്റ് കണ്ട് ഞെട്ടി കേരളത്തിലെ BJP നേതാക്കള്‍|Rubber Board

ഒരു വര്‍ഷം മുമ്പ് മരിച്ചയാളെ ഉള്‍പ്പെടുത്തി മോദി സര്‍ക്കാര്‍ റബ്ബര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.കോഴിക്കോട് മലയമ്മയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ അന്തരിച്ച പി.ശങ്കരനുണ്ണിയെ നോമിനേറ്റ് ചെയ്താണ് റബ്ബര്‍ബോര്‍ഡ് കാര്യക്ഷമത കാട്ടിയത്.

കേന്ദ്ര റബ്ബര്‍ ബോര്‍ഡിലേക്ക് പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്ത് ജൂണ്‍ 28 നാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 പേരെയാണ് റബ്ബര്‍ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്. ലിസ്റ്റ് കണ്ടപ്പോള്‍ കേരളത്തിലെ ബി ജെപി നേതാക്കള്‍ ഒന്ന് ഞെട്ടി. ഒന്നര വര്‍ഷം മുമ്പ് മരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനും ലിസ്റ്റില്‍.ഒരു വര്‍ഷം മുമ്പ് അന്തരിച്ച കോഴിക്കോട് മലയമ്മയിലെ പി.ശങ്കരനുണ്ണിയെ നോമിനേറ്റ് ചെയ്ത് റബ്ബര്‍ബോര്‍ഡ് കാര്യക്ഷമത കാട്ടി. സാധാരണ ബിജെപി നേതൃത്വം കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ ബോര്‍ഡുകളിലേക്ക് നോമിനേഷന്‍ നടത്തുന്നത്.പക്ഷെ ശങ്കരനുണ്ണി എങ്ങനെ ലിസ്റ്റില്‍ വന്നു എന്നറിയില്ല എന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്.കോട്ടയത്ത് നിന്നുളള എന്‍ ഹരിയാണ് ബിജെപി പ്രതിനിധി എന്നും നേതൃത്വം അവകാശപ്പെടുന്നു. ഏതായാലും പരേതനായ വ്യക്തി കേന്ദ്രസര്‍ക്കാറിന്റെ പ്രധാനപോസ്റ്റില്‍ എത്തിയതാണിപ്പോള്‍ സംഘപരിവാറിലെ പ്രധാന ചര്‍ച്ചാ വിഷയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News