Perumon Tragedy:പെരുമണ്‍ ദുരന്തത്തിന് ഇന്ന് 34 വയസ്സ്…

(Ashtamudi)അഷ്ടമുടിക്കായലിന്റെ ആഴങ്ങളില്‍ മുങ്ങിപ്പോയ നിലവിളികളുടെ (Perumon Tragedy)പെരുമണ്‍ ദുരന്തത്തിന് ഇന്ന് 34 വയസ്സ്. 1988 ജൂലൈ എട്ടിനാണ് ബംഗളൂരു- തിരുവനന്തപുരം ഐലന്‍ഡ് എക്‌സ്പ്രസ് പെരുമണ്‍ പാലത്തില്‍നിന്ന് അഷ്ടമുടിക്കായലിലേക്കു മറിഞ്ഞത്.

105 ജീവനുകള്‍ പൊലിഞ്ഞു. ഇരുന്നൂറിലധികം പേര്‍ക്കു പരിക്കേറ്റു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ സ്വജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തി.മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും പെരുമണ്‍ ദുരന്തദിനം ഇന്നും നാടിനെ നടുക്കുന്ന ഓര്‍മയാണ്. ഓര്‍മദിനത്തില്‍ ദുരന്തത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ പെരുമണ്‍ പാലത്തിനു സമീപത്തെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തുന്നത് പതിവാണെങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷം കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം മുടങ്ങി. പനയം പഞ്ചായത്ത് അധികൃതരും സന്നദ്ധ സംഘടനകളും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും.മൂന്നര പതിറ്റാണ്ട് പിന്നിടുന്ന പെരുമണ്‍ദുരന്തത്തിന്റെ കാരണം ടൊര്‍ണാഡൊ ചുഴലിക്കാറ്റിന്റെ തലയില്‍ കെട്ടിവെച്ച റിപ്പോര്‍ട്ട് പക്ഷെ ജനം അന്നെ തള്ളി.റെയില്‍വെയുടെ വീഴ്ചയാണ് ദുരന്തം ക്ഷണിച്ചു വരുത്തിയതെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News