പുതിയ പ്രധാനമന്ത്രിക്കായി ചര്‍ച്ചകള്‍ തുടരുന്നു;ബോറിസ് ജോണ്‍സണ്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരും|Boris Johnson

(British Prime Minister)ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍(Boris Johnson) കാവല്‍ പ്രധാനമന്ത്രിയായി തുടരും. പുതിയ പ്രധാനമന്ത്രിക്കായി സജീവ ചര്‍ച്ചകള്‍ തുടരുകയാണ്. അധികാരക്കൈമാറ്റത്തിനിടയിലും രാഷ്ട്രീയ നയവ്യതിയാനത്തിന് സാധ്യതയില്ല. താന്‍ തന്നെ പ്രഖ്യാപിച്ച ലോക്ഡൗണിനിടെ സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടി വിവാദമായതോടെയാണ് ബോറിസ് ജോണ്‍സണ്‍ വീണ്ടും വിവാദ വാര്‍ത്താത്തലക്കെട്ടായി മാറിയത്. പിഴയൊടുക്കലിലും ക്ഷമാപണത്തിലും ഒതുങ്ങാതെ പ്രശ്‌നം പ്രതിസന്ധിയായി രൂപപ്പെടുകയായിരുന്നു. പീഡനക്കേസില്‍ ആരോപണവിധേയനായ ക്രിസ് പിഞ്ചറെ ചീഫ് വിപ്പായി നിയമിച്ചതും ചര്‍ച്ചക്ക് വഴിവച്ചു. സ്വന്തം പാര്‍ട്ടി നേതാക്കള്‍ ചീഫ് വിപ്പ് വിവാദവുമേറ്റെടുത്ത് തര്‍ക്കം മുറുക്കിയതോടെയാണ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി കക്ഷി നേതൃസ്ഥാനം രാജിവെച്ച് പുതിയ പ്രധാനമന്ത്രിക്കായി പ്രധാനമന്ത്രിക്കസേരയില്‍ തന്നെ കാത്തിരിക്കാന്‍ ബോറിസ് നിര്‍ബന്ധിതനായത്. സ്വന്തം രാഷ്ട്രീയഭാവി ഭദ്രമാക്കാന്‍ എട്ട് മന്ത്രിമാര്‍ രാജി നല്‍കി കൈയൊഴിഞ്ഞതും ബോറിസിനെ തകര്‍ച്ചയിലെത്തിച്ചു.

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടി അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ ലണ്ടന്‍ കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്ത്യന്‍ വംശജനായ ഋഷി സുനാക്കിനാണ് കൂടുതല്‍ സാധ്യത. ബോറിസിനൊപ്പം ലോക്ഡൗണ്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് പിഴയൊടുക്കിയ സുനാക്ക്, ക്രിസ് പിഞ്ചര്‍ വിവാദത്തിലാണ് മറുകണ്ടംചാടി ബോറിസിനെ താഴെയിറക്കാനുള്ള ചരടുവലിക്ക് നേതൃസ്ഥാനമേറ്റെടുത്തത്.
പുതിയ പ്രധാനനമന്ത്രിയെത്തിയാലും രാഷ്ട്രീയ നയത്തിന് വ്യത്യാസമുണ്ടാകില്ലെന്നാണ് ജോണ്‍സന്റെ പക്ഷം. ബോറെക്‌സിറ്റുണ്ടാകുമ്പോഴും ബ്രെക്‌സിറ്റ് തന്നെ തുടരുമെന്നുറപ്പ്. ബ്രെക്‌സിറ്റിനായി ക്യാംപയിനെടുത്ത പ്രധാനമന്ത്രിക്ക് അധികാരം നഷ്ടപ്പെടുന്നത് മധുരിക്കുമ്പോഴും അതേ നയം തുടരുമെന്നത് യൂറോപ്യന്‍ യൂണിയന്‍ പക്ഷക്കാര്‍ക്ക് കയ്പ്പായി തുടരും. യുക്രൈന്‍ യുദ്ധത്തിലെ റഷ്യാ വിരുദ്ധ നിലപാടും അതേപടി തുടരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് യൂറോപ്യന്‍ രാഷ്ട്രീയക്കാരില്‍ നിന്ന് ജോണ്‍സണെതിരെ വലിയ പരിഹാസങ്ങള്‍ ഉയര്‍ന്നേക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News