Shinzo Abe:ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു;അക്രമിയെ പിടികൂടി

(Japan)ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി (Shinzo Abe)ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു. പടിഞ്ഞാറന്‍ ജപ്പാനിലെ നാര മേഖലയിലാണ് ആക്രമണമുണ്ടായത്. പ്രസംഗവേദിയില്‍ വെച്ചാണ് സംഭവമുണ്ടായതെന്നും വെടിയേറ്റ ആബേ കുഴഞ്ഞുവീണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍.

ഷിന്‍സോയുടെ നെഞ്ചിലാണ് വെടിയേറ്റതെന്നാണ് വിവരം. പ്രസംഗവേദിയില്‍ നില്‍ക്കുകയായിരുന്ന ആബേയുടെ പിന്നില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ടുതവണ വെടിവെച്ചുവെന്നും മുന്‍ പ്രധാനമന്ത്രിയെ ചോരവാര്‍ന്ന നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. പരുക്ക് ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് ആബേ. ജപ്പാനില്‍ 2006-07 കാലയളവിലും 2021-20 സമയത്തുമായിരുന്നു പ്രധാനമന്ത്രിയായിരുന്നത്. ജപ്പാന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് അദ്ദേഹം. നേതാജി റിസര്‍ച്ച് ബ്യൂറോയുടെ ഈ വര്‍ഷത്തെ നേതാജി അവാര്‍ഡ് ആബേയ്ക്കായിരുന്നു ഇന്ത്യ സമ്മാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News