Swapna Suresh:ലൈഫ് മിഷന്‍ കേസ്;സ്വപ്‌നയ്ക്ക് സിബിഐ നോട്ടീസ്|CBI

(Swapna Suresh)സ്വപ്നയ്ക്ക് സി ബി ഐ നോട്ടീസ്(CBI Notice). വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. തിങ്കളാഴ്ച രാവിലെ 10.30 ന് കൊച്ചി സി ബി ഐ ഓഫീസില്‍ എത്താനാണ് സ്വപ്നയ്ക്ക് ലഭിച്ച നോട്ടീസിലെ നിര്‍ദേശം.

കേസില്‍ നേരത്തെ സരിത്തിനെ സിബി ഐ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണ കരാര്‍ തന്റെ സ്ഥാപനമായ യൂണിടാക്കിന് ലഭിക്കാനായി യു എ ഇ കോണ്‍സുലേറ്റ് പ്രതിനിധിക്ക് കമ്മീഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു. സന്തോഷ് ഈപ്പനെ പിന്നീട് സിബി ഐ അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here