ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യം;സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും|Swapna Suresh

മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ്(Swapna Suresh) നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഹര്‍ജി പരിഗണിക്കും. കേസിന് പിറകില്‍ രഹസ്യമൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം.

അതേസമയം കേന്ദ്ര സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സെഷന്‍സ് കോടതിയും ഇന്ന് പരിഗണിച്ചേക്കും. കേസില്‍ കക്ഷിയല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷയൊരുക്കാനാവില്ലെന്ന് നേരത്തെ ഇ ഡി കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കണമെന്ന് സ്വപ്ന ആവശ്യപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News