ജോസ് കാടാപുറത്തിനും ഫ്രാന്‍സിസ് തടത്തിലിനും ഫൊക്കാന മാധ്യമ പുരസ്‌ക്കാരം| Fokana Awards

അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാനയുടെ(Fokana) ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിഷ്വല്‍ മീഡിയാ(Visual media) വിഭാഗത്തിലുള്ള പുരസ്‌കാരത്തിന് അമേരിക്കയിലെ മുതിര്‍ന്ന ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനായ ജോസ് കാടാപുറവും ഓണ്‍ലൈന്‍/പ്രിന്റ്(Online\Print) വിഭാഗത്തില്‍ കേരളാ ടൈംസ് ചീഫ് എഡിറ്ററും അമേക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ഫ്രാന്‍സിസ് തടത്തിലിനുമാണ് പുരസ്‌കാരം. ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അധ്യക്ഷനായ അവാര്‍ഡ് കമ്മിറ്റിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഫൊക്കാന സെക്രട്ടറി സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീസ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന മുന്‍ പ്രസിഡണ്ട് പോള്‍ കറുകപ്പള്ളില്‍ , ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, പേട്രണ്‍ ഡോ. മാമ്മന്‍ സി. ജേക്കബ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

കൈരളി ടി. വി.യിലൂടെ ഫൊക്കാനയുടെ നിരവധി പരിപാടികള്‍ ലോകം മുഴുവനുമുള്ള പ്രേക്ഷകരില്‍ എത്തിച്ച ജോസ് സംസ്ഥാന സര്‍ക്കാരുമായി ഫൊക്കാനയ്ക്കുള്ള ബന്ധം ഊഷ്മളമാകുവാന്‍ ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളില്‍ കൈരളി ടി.വിയിലൂടെ ജോസ് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിനു പരിഗണിച്ചതെന്ന് അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. 2000ല്‍ അമേരിക്കയിലെത്തിയ ജോസ് മാധ്യമ രംഗവുമായി ബന്ധപ്പെട്ട് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് . ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സഹസ്ഥാപകനാണ് അദ്ദേഹം. കൈരളി ടി. വിയിലൂടെ അമേരിക്കന്‍ മലയാളികളുടെ നിരവധി പ്രശ്‌നങ്ങള്‍ വാര്‍ത്തകളിലൂടെ കേരള സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കോണ്ടുവന്ന ജോസ് പല രാഷ്ട്രീയ സാംസകാരിക നേതാക്കന്മാരെയും കൈരളി ടി.വി. വഴിയും ഐ.പി.സി.എന്‍. എയിലൂടെയും നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തി. ഫൊക്കാനയുടെ മാധ്യമ സെമിനാറിന്റെ കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് ജോസ്.

ഇത് രണ്ടാം തവണയാണ് ഫ്രാന്‍സിസ് തടത്തില്‍ ഫൊക്കാന അവാര്‍ഡിന് അര്‍ഹനാവുന്നത്. 2018ല്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷനിലും അദ്ദേഹത്തിനായിരുന്നു മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം. ഇത്തവണത്തെ ഫൊക്കാനയുടെ സാഹിത്യ വിഭാഗത്തില്‍ മികച്ച ജീവിതാനുഭവക്കുറിപ്പുകള്‍ക്കുള്ള പുരസ്‌ക്കാരവും ഫ്രാന്‍സിസ് തടത്തിലിനാണ്. ഈ വര്‍ഷം ഫൊക്കാനയുടെ രണ്ടു പുരസ്‌കാരങ്ങള്‍ നേടുക വഴിയും ഫ്രാന്‍സിസ് ശ്രദ്ധയനാകുന്നു. കേരള ടൈംസ് ന്യൂസ് പോര്‍ട്ടലിന്റെ ചീഫ് എഡിറ്റര്‍ കൂടിയായ അദ്ദേഹം കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ഫൊക്കാനയുടേതുള്‍പ്പെടെയുള്ള നൂറു കണക്കിനു വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചതിനാണ് അവാര്‍ഡിനു പരിഗണിക്കാന്‍ കാരണം. അമേരിക്കയില്‍ നിന്ന് ഇക്കാലയളവില്‍ ഇത്രയേറെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ടായിട്ടില്ലെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. അദ്ദേഹത്തിന്റെ ഭാഷ ശൈലിയും അവതരണ രീതിയുമാണ് അമേരിക്കയിലെ വായനക്കാരെ കൂടുതല്‍ ആകര്‍ഷിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News