ശ്രീജിത്ത് രവി കേസ്;താരസംഘടന AMMAയ്ക്ക് മൗനം

കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ശ്രീജിത്ത് രവിക്കെതിരെ ഒരക്ഷരം മിണ്ടാതെ താരസംഘടന AMMA. AMMAയില്‍ നിന്ന് ശ്രീജിത്ത് രവിക്കെതിരെ തത്ക്കാലം നടപടിയില്ലെന്നാണ് ലഭിക്കുന്ന വിവരം. AMMA എക്‌സിക്യൂട്ടീവ് ചേരാതെ നടപടി എടുക്കാനാവില്ലന്നാണ് താരസംഘടന നല്‍കുന്ന വിശദീകരണം.

അതേസമയം AMMA എക്‌സിക്യൂട്ടീവ് ഉടന്‍ വിളിച്ചുച്ചേര്‍ക്കില്ല. കേസില്‍ അറസ്റ്റിലായ ശേഷം തനിക്ക് മാനസിക രോഗമാണെന്നാണ് ശ്രീജിത്ത് രവി പ്രതികരിച്ചത്. രോഗമാണെന്ന ന്യായീകരണം മുഖവിലക്കെടുക്കുന്നതായാണ് AMMAയുടെ നേതൃത്വം വ്യക്തമാക്കുന്നത്. ശ്രീജിത്ത് രവിയെ ചികിത്സിക്കുന്ന ഡോക്ടര്‍ അമ്മ നേതൃത്വവുമായി ബന്ധപ്പെട്ടുവെന്നും മാനുഷിക പരിഗണന വേണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടതായും AMMA നേതൃത്വം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News