ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ കാര്‍ പുഴയില്‍വീണു;9 മരണം|Rain

ഉത്തരാഖണ്ഡില്‍ കാര്‍ പുഴയില്‍വീണ് ഒന്‍പതുപേര്‍ മരിച്ചു. ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. നൈനിറ്റാള്‍ ജില്ലയിലെ രാമനഗരിലുള്ള ധേല നദിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കനത്തമഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടതായാണ് വിവരം.

9 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി, പുലര്‍ച്ചെ രണ്ടുമണി മുതല്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിന് അദ്യം സ്ഥലത്തെത്തിയവര്‍ ട്രാക്ടറുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് കാര്‍ കരയിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമിച്ചു. വലിയ കല്ലുകള്‍ ഉള്‍പ്പെടെ വീണതിനാല്‍ കാര്‍ ഇതുവരെയും വലിച്ച് കരയിലേക്ക് കയറ്റാനായിട്ടില്ല. അപകടത്തില്‍പ്പെട്ടവര്‍ പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here