R Bindu: ഉന്നതവിദ്യാഭ്യാസ വകുപ്പിന് വീണ്ടുമൊരു ദേശീയാംഗീകാരം: മന്ത്രി ആര്‍ ബിന്ദു

വൈജ്ഞാനികസമൂഹ സൃഷ്ടിക്ക് നടത്തുന്ന പരിശ്രമങ്ങളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് വീണ്ടുമൊരു ദേശീയാംഗീകാരം അസാപ് കേരളയിലൂടെ(ASAP Kerala) നേടിയെന്ന് മന്ത്രി ആര്‍ ബിന്ദു(R Bindu). ഒരേസമയം അവാഡിംഗ് ബോഡിയായും അസസ്‌മെന്റ് ഏജന്‍സിയായും അസാപ് കേരളയ്ക്ക് അംഗീകാരം ലഭിച്ചു. സ്‌കില്‍ ഇക്കോ- സിസ്റ്റം സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ കൂടുതല്‍ അടുപ്പിച്ചുകൊണ്ട് എന്‍സിവിഇടിയും അസാപ് കേരളയും തമ്മില്‍ ഇതു സംബന്ധിച്ച ധാരണാപത്രവും ഒപ്പുവച്ചുവെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വൈജ്ഞാനികസമൂഹ സൃഷ്ടിക്ക് നടത്തുന്ന പരിശ്രമങ്ങളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് വീണ്ടുമൊരു ദേശീയാംഗീകാരം – അസാപ് കേരളയിലൂടെ. ഒരേസമയം അവാഡിംഗ് ബോഡിയായും അസസ്‌മെന്റ് ഏജന്‍സിയായും അസാപ് കേരളയ്ക്ക് അംഗീകാരം ലഭിച്ചു. കേന്ദ്ര തൊഴില്‍നൈപുണ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിംഗാണ് (എന്‍സിവിഇടി) ഈ അംഗീകാരം നല്‍കിയത്. സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്ന റെഗുലേറ്ററി ബോഡി കൂടിയാണ് എന്‍സിവിഇടി.

സ്‌കില്‍ ഇക്കോ- സിസ്റ്റം സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ കൂടുതല്‍ അടുപ്പിച്ചുകൊണ്ട് എന്‍സിവിഇടിയും അസാപ് കേരളയും തമ്മില്‍ ഇതു സംബന്ധിച്ച ധാരണാപത്രവും ഒപ്പുവച്ചു. രാജ്യത്തെ മുഴുവന്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളും എന്‍എസ്‌ക്യുഎഫ് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്. ഈ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ഏക ഏജന്‍സിയാണ് അസാപ് കേരള. സംസ്ഥാനത്തെ തൊഴില്‍ പരിശീലനകേന്ദ്രങ്ങളുടെ മികവിനും ഏകോപനത്തിനും, തൊഴില്‍ നൈപുണ്യ വികസനം കൂടുതല്‍ കരുത്തോടെ ഉയരാനും ഇതിലൂടെ വഴിയൊരുങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News