Kodanchery: കോടഞ്ചേരിയില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ ശക്തം

കോടഞ്ചേരി(Kodanchery) പതങ്കയം വെള്ളച്ചാട്ടത്തില്‍(Pathankayam waterfalls) കാണാതായ വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ തുടരുന്നു. ചാത്തമംഗലം സ്വദേശി ഹുസ്‌നി മുബാറക്കിനായാണ് തിരച്ചില്‍ നടത്തുന്നത്. നാല് ദിവസം മുമ്പാണ് ഹുസ്‌നിയെ കാണാതായത്. കനത്ത മഴയെ തുടര്‍ന്ന് തെരച്ചില്‍ ദുസ്സഹമായിരുന്നു.

പതങ്കയം വെള്ളച്ചാട്ടം കാണാന്‍ എത്തിയതായിരുന്നു ഹുസ്‌നി. ഫോട്ടോയെടുക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. കാണാതായ ഹുസ്‌നി മുബാറക്കും സുഹൃത്തായ റംഷീദ് സല്‍ഫീക്കറും കെ എല്‍ 57 എസ് 6203 നമ്പര്‍ സ്‌കൂട്ടറില്‍ വൈകിട്ട് 5 മണിക്കാണ് പതങ്കയത്ത് എത്തിയത്. പുഴക്കരയിലെ പാറയില്‍ നിന്നും റംഷീദ് ഹുസ്‌നിയുടെ ഫോട്ടോ എടുക്കുമ്പോള്‍ കാല്‍ വഴുതി പുഴയില്‍ വീണതാണെന്നാണ് റംഷീദും പറഞ്ഞത്.

പാലക്കാട് നടക്കാനിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു

(Palakkad)പാലക്കാട് ധോണിയില്‍ പ്രഭാത സവാരിക്കിറങ്ങിയ ആളെ (Wild Elephant)കാട്ടാന ചവിട്ടിക്കൊന്നു. കാട്ടാനയുടെ ആക്രമണത്തില്‍ പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം നടന്നത്. റോഡിലൂടെ നടക്കുകയായിരുന്ന സംഘത്തെ വിരട്ടിയോടിച്ച ആന പിന്നിലുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍.

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു നടക്കാനിറങ്ങിയവര്‍ക്കു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. എട്ടോളം പേര്‍ക്കൊപ്പമായിരുന്നു ശിവരാമന്‍ നടക്കാനിറങ്ങിയത്. ജനവാസമേഖലയിലെ വന്യമൃഗ ശല്യം തടയാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ ഡിഎഫ്ഒയുടെ പരാമര്‍ശം വിവാദമായി. എന്തിനാണ് പ്രഭാത നടത്തത്തിനിറങ്ങിയത് എന്നായിരുന്നു പ്രതികരണം. ഇതിനെതിരെ പ്രതിഷേധവുമായി സിപിഐഎം ഉള്‍പ്പടെ രംഗത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News