അസാന്മാര്‍ഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെ കെ സുധാകരന്‍ സംരക്ഷിക്കുന്നു:ഡിവൈഎഫ്‌ഐ|DYFI

അസാന്മാര്‍ഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സംരക്ഷിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ. യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെതിരായ പരാതി ഗൗരവമുള്ളതെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ പീഡന പരാതി ചെറിയകാര്യമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞതിനെ ഡിവൈഎഫ്‌ഐ രൂക്ഷമായി വിമര്‍ശിച്ചു. പീഡനപരാതിയെ നിസാരവത്കരിച്ച സുധാകരന്റെ നിലപാട് അപലപനീയമാണെന്നും ഡിവൈഎഫ്‌ഐ നേതൃത്വം പറഞ്ഞു. അതേസമയം പരാതിയുണ്ടെങ്കില്‍ പൊലീസിന് കൈമാറുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

യൂത്ത് കോണ്‍ഗ്രസ് നേതൃക്യാമ്പിലെ പീഡനപരാതി ഒതുക്കിത്തീര്‍ക്കുന്നുവെന്ന ആരോപണങ്ങള്‍ വെളിപ്പെടും വിധമായിരുന്നു കെ സുധാകരന്റെ പ്രതികരണം. പരാതി ചെറിയ കാര്യമാണെന്ന് നിസാരവത്കരിച്ച സുധാകരന്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും അറിയിച്ചു.പീഡന പരാതി ഉണ്ടെങ്കില്‍ പൊലീസിലേക്ക് പരാതി കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. പങ്കെടുത്ത പെണ്‍കുട്ടികളോട് സംസാരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുണ്ട് എന്നും വിഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News