Omicron: പുതിയ ഒമിക്രോണ്‍ വകഭേദം; വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിന്റെ(Covid) പുതിയ ഉപവകഭേദം ബിഎ 2.75 ഇന്ത്യയില്‍ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന(WHO). ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഉപവകഭേദം നിലവില്‍ പത്ത് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായും ഡബ്ല്യുഎച്ച്ഒ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ ഗോപിനാഥന്‍ പറഞ്ഞു. വ്യാപനശേഷിയേറിയ വകഭേദമാണ്. കൂടുതല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോ എന്നതില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

ഒരാഴ്ചയ്ക്കിടെ ലോകത്ത് കോവിഡ് വ്യാപനം ഏറിയതായി പ്രതിവാര റിപ്പോര്‍ട്ട് പുറത്തുവിട്ട് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് പറഞ്ഞു. നാലാംവാരമാണ് കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കൂടുന്നത്. ജൂണ്‍ 27മുതല്‍ ജൂലൈ മൂന്നുവരെ 46 ലക്ഷംപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 ശതമാനം വര്‍ധന. 8100 പേര്‍ മരിച്ചു.

പുതിയ വകഭേദത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്.ആഗോളതലത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ ശേഖരിച്ച് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഡബ്ലു.എച്ച്.ഒ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News