ADVERTISEMENT
നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്‍ഡിലായ നടന്‍ (Sreejith Ravi)ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയില്‍(High Court). ശ്രീജിത്ത് രവി ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ശ്രീജിത്ത് രവിക്ക് മാനസിക രോഗമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നടന്നത് കുറ്റകൃത്യമല്ലെന്നും അസുഖമാണെന്നും ചൂണ്ടിക്കാട്ടിയാവും ഇന്ന് ഹൈക്കോടതിയില്‍ ശ്രീജിത്ത് രവി ജാമ്യാപേക്ഷ സമര്‍പ്പിക്കുക.
ഇന്നലെ അറസ്റ്റിലായ നടനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തടയല്‍, പോക്‌സോ എന്നിവ ചേര്‍ത്താണ് കേസ്. ഇതിന് മുമ്പും പ്രതി സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതിനാല്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.