A A Rahim: വ്യോമയാന ഡയറക്റ്ററേറ്റിന് ട്രാന്‍സ്ഫോബിയ; ട്രാന്‍സ്മാന്‍ ആദം ഹാരിക്ക് പൈലറ്റ് ലൈസന്‍സ് നിഷേധിച്ചതില്‍ വ്യോമയാന മന്ത്രിക്ക് കത്തയച്ച് എ എ റഹീം എം.പി

ട്രാന്‍സ്മാന്‍ ആദം ഹാരിക്ക് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ്(Student pilot license) നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വ്യോമയാന മന്ത്രി ജ്യോദിരാദിത്യ സിന്ധ്യക്ക് കത്തയച്ച് എ.എ. റഹീം(A A Rahim) എം.പി. കേരളത്തില്‍ നിന്നുള്ള ട്രാന്‍സ്മാനായ ആദമിന് നേരത്തെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് പൈലറ്റ് പ്രൈവറ്റ് ലൈസന്‍സ് ലഭിച്ചിരുന്നു. കൊമേഴ്ഷ്യല്‍ പൈലറ്റാകാനുള്ള പരിശീലനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ ചേരാന്‍ കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് ്സ്കോളര്‍ഷിപ്പും ആദമിന് നല്‍കിയിരുന്നു.

എന്നാലിപ്പോള്‍ ആദം ഹാരിക്ക് വ്യോമയാന ഡയറക്ടറേറ്റ് സ്റ്റുഡന്റ് പൈലറ്റാവാനുള്ള ലൈസന്‍സ് നിഷേധിച്ചിരിക്കുകയാണ്. മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആദമിന് ലൈസന്‍സ് നിഷേധിച്ചിരിക്കുന്നത് എന്നാണ് ഡി.ജി.സി.എയുടെ വാദം. ഈ വിഷയത്തിലാണ് എ.എ. റഹീം കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. പ്രസ്തുത വിഷയത്തില്‍ വ്യോമയാന മന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും ആദം ഹാരിക്ക് ഉടന്‍ തന്നെ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നല്‍കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.

ഇത്തരം അവകാശ നിഷേധങ്ങള്‍ നടക്കാതിരിക്കാന്‍ വ്യോമയാന മന്ത്രാലയവും ഡയറക്റ്ററേറ്റും കാലോചിതമായ നയമാറ്റങ്ങള്‍ വരുത്തണമെന്നും എം.പി കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കത്ത് നല്‍കിയ വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെയും എ.എ. റഹീം പുറത്തുവിട്ടിട്ടുണ്ട്.

‘ആദം ഹാരിക്കെതിരായ ഡി.ജി.സി.എയുടെ ട്രാന്‍സ്ഫോബിക് ട്രീറ്റ്മെന്റിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്ത് നല്‍കി. മന്ത്രി ഇതില്‍ ഒരു തിരുത്ത് വരുത്തുമെന്നും ട്രാന്‍സ് വ്യക്തികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഡി.ജി.സി.എയുടെ പോളിസികളില്‍ മാറ്റം വരുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്,” എ.എ. റഹിം ട്വീറ്റ് ചെയ്തു. കത്തിന്റെ പകര്‍പ്പും ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News