ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ (67) വെടിയേറ്റു മരിച്ചു.കിഴക്കൻ ജപ്പാനിലെ നാരാ സിറ്റിയില്‍ വച്ച് രാവിലെ 11.30 ഓടെയാണ് ആബേയ്ക്ക് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ ആബേയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.
പാർലമെൻറിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രചരണയോഗത്തിൽ സംസാരിക്കുമ്പോഴാണ് വെടിയേറ്റത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന ആളാണ് ആബേ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here