കിടപ്പാടം നഷ്ടപ്പെട്ട എത്ര പ്രൊഡ്യൂസര്‍മാരുണ്ട്, അനൂപ് മേനോനോട് സുരഭി ലക്ഷ്മി

പത്മ സിനിമയുടെ പ്രോമോ വീഡിയോ ശ്രദ്ധ നേടുന്നു .അനൂപ് മേനോന്‍, സുരഭി ലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന സിനിമയാണ് പത്മ . അനൂപ് മേനോനും സുരഭിയും തന്നെയാണ് പ്രോമോ വീഡിയോയില്‍ എത്തിയിരിക്കുന്നത്.

മേക്കപ്പ് ഇടുന്നതിനിടയില്‍ പത്മ പൊട്ടിയാല്‍ എത്ര രൂപ നഷ്ടം വരുമെന്ന് സുരഭി ചോദിക്കുന്നു. കിടപ്പാടം ഒഴികെ ബാക്കിയെല്ലാം പോകുമെന്ന് പറയുന്ന അനൂപ് മേനോനോട് കിടപ്പാടം കിട്ടുമല്ലേ എന്ന് തിരിച്ച് ചോദിക്കുകയാണ് സുരഭി. തുടര്‍ന്ന് ഇരുവരും സിനിമ പൊട്ടുമോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്യുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.

അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന പത്മയില്‍ ശങ്കര്‍ രാമകൃഷ്ണന്‍, അന്‍വര്‍ ഷെരീഫ്, അംബി, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ശ്രുതി രജനികാന്ത്, എന്നിവരും അഭിനയിക്കുന്നുണ്ട്. കൂടാതെ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്. അനൂപ് മേനോന്‍, ഡോക്ടര്‍ സുകേഷ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് ആണ് സംഗീതം പകർന്നിരിക്കുന്നത് .

അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമായ പത്മ സംവിധാനം ചെയ്യുന്നതും അദ്ദേഹം തന്നെയാണ് എന്ന പ്രത്യേകതയും കൂടി ഇതിനുണ്ട് . വീഡിയോ അനൂപ് മേനോന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി നിര്‍വ്വഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News