Kodiyeri: രാജി വെച്ചതിലൂടെ സജി ചെറിയാന്‍ മാതൃക സൃഷ്ടിച്ചു: കോടിയേരി

രാജി വെച്ചതിലൂടെ സജി ചെറിയാന്‍(Saji Cheriyan) മാതൃക സൃഷ്ടിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan). രാജിയിലൂടെ ഉന്നത ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ചു. ഭരണഘടനാ തത്വങ്ങള്‍ക്കനുസരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. പുതിയ മന്ത്രിയെ ചുമതലപ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും വകുപ്പ് മാറ്റങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികളെ പിടികൂടാന്‍ സമയമെടുക്കുമെന്നും പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here