കുറച്ച് കോഴിക്കഞ്ഞി എടുത്താലോ ?

മലബാര്‍ സ്പെഷല്‍ വിഭവമായ കോഴിക്കഞ്ഞി കഴിച്ചിട്ടുണ്ടോ? എല്ലില്ലാത്ത ചിക്കനും പൊന്നിയരിയും ചേര്‍ത്ത് തയാറാക്കുന്ന ഈ രസികന്‍ വിഭവത്തിന്റെ റെസിപ്പി ഇതാ..

1. പൊന്നി അരി – ഒരു കപ്പ്

സവാള – ഒന്ന്, അരിഞ്ഞത്

ഇഞ്ചി – ഒരു ചെറിയ കഷണം, അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് അല്ലി, അരിഞ്ഞത്

ചിക്കൻ എല്ലില്ലാതെ – 300 ഗ്രാം

തക്കാളി – ഒന്ന്, അരിഞ്ഞത്

ചുവന്നുള്ളി – നാല്

2. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

കറിവേപ്പില – ഒരു വലിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

കുരുമുളക് – കാൽ ചെറിയ സ്പൂൺ

3. തേങ്ങാപ്പാൽ – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ കുക്കറിലാക്കി അൽപം വെള്ളം ചേർത്ത് അടുപ്പത്തു വയ്ക്കുക.

∙ നന്നായി തിളയ്ക്കുമ്പോൾ രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവു ചേർത്തു കുക്കര്‍ അടച്ചു നന്നായി വേവിച്ചെടുക്കണം.

∙ ചിക്കൻ നന്നായി വെന്ത ശേഷം തീ അണയ്ക്കുക.

∙ പ്രഷർ പോയ ശേഷം കുക്കർ തുറന്ന് തേങ്ങാപ്പാലും ഉപ്പും ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News