Qatar World Cup: ‘സ്റ്റേഡിയത്തിനുള്ളില്‍ വെള്ളമടി പാടില്ല’; കര്‍ശന നിയന്ത്രണങ്ങളുമായി ഖത്തര്‍ ലോകകപ്പ്

ഖത്തര്‍ ലോകകപ്പില്‍(Qatar World Cup) സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ ബിയര്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് നിബന്ധന. മത്സരത്തിനു മുന്‍പും ശേഷവും സ്റ്റേഡിയത്തിനു പുറത്ത് ബിയര്‍ വില്പന അനുവദിക്കുമെങ്കിലും സ്റ്റേഡിയത്തിനുള്ളില്‍ പൂര്‍ണ നിരോധനമാണുള്ളത്. ലോകകപ്പ് കാണാനെത്തുന്ന കളിയാരാധകര്‍ക്ക് ഈ നിബന്ധന കനത്ത തിരിച്ചടിയാവും.

ലോകകപ്പിന് മാസങ്ങള്‍ മാത്രമകലെയെത്തി നില്‍ക്കുന്ന ലോകകപ്പിനെ വരവേല്‍ക്കാന്‍ അടിമുടി ഒരുങ്ങുകയാണ് ഖത്തര്‍. ഫുട്ബോള്‍ ജീവശ്വാസം പകരുന്ന റിയോയുടേയും ബ്യുണസ് അയേഴ്സിന്റെയും തെരുവുകള്‍ കണക്കെ ദോഹയും ഫുട്ബോള്‍ നഗരമായി മാറും. ഇതിഹാസങ്ങളുടെയും അത്യപൂര്‍വ കാല്‍പന്ത് നിമിഷങ്ങളുടെയും ചിത്രങ്ങളും കൊടിതോരണങ്ങളും നിറഞ്ഞ് നഗരതെരുവുകള്‍ ആകെ ഉത്സവാന്തരീക്ഷത്തില്‍ മുങ്ങും.

‘നമുക്ക് ആഘോഷിക്കാം’ എന്ന തലക്കെട്ടോടെയാണ് സൗന്ദര്യ വത്കരണ പദ്ധതികള്‍ നടപ്പിലാക്കുക. ‘സീന’ എന്ന പേരിലുള്ള പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് മത്സരത്തിനുള്ള അവസരവുമുണ്ട്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വന്തം വീടും മതിലുകളും ലോകകപ്പിന്റെ ഭാഗമായി അണിയിച്ചൊരുക്കാം. പൊതുജനങ്ങളുടെയും സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും പങ്കാളിത്തത്തോടെ, രാജ്യത്തെ നഗരസൗന്ദര്യവല്‍കരണ ചുമതലയുള്ള സൂപ്പര്‍വൈസറി കമ്മിറ്റി ഓഫ് ബ്യൂട്ടിഫിക്കേഷനാണ് ദോഹയെ ഒരു ഫുട്ബോള്‍ നഗരമാക്കി മാറ്റനുള്ള പദ്ധതികള്‍ക്കായി ഇറങ്ങിപ്പുറപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News