നടൻ വിക്രമിന് ഹൃദയാഘാതം : തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു നടൻ വിക്രത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു താരത്തെ മാറ്റിയതായാണ് തമിഴ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

നെഞ്ചു വേദനയുണ്ടായതായാണ് ആദ്യ റിപ്പോർട്ടുകൾ. ഇന്ന് വൈകുന്നേരം 6 മണിക്ക് ചെന്നൈയിൽ നടക്കാനിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ ‘പൊന്നിയിൻ സെൽവന്റെ ടീസർ ലോഞ്ചിൽ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു.അതിനിടയ്ക്കാണ് ഈ സംഭവം .

Oats : രാവിലെ ഓട്സ് ക‍ഴിക്കാറുണ്ടോ ? എങ്കില്‍ ഇതുകൂടി അറിയൂ

രാവിലെ ഓട്സ് ക‍ഴിച്ചാലുള്ള ഗുമങ്ങള്‍ എന്താണെന്ന് അറിയുമോ? ഒരിക്കലും നമ്മള്‍ പ്രഭാത ഭക്ഷണം ഒ‍ഴിവാക്കാന്‍ പാടില്ല. അത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. നമ്മള്‍ എത്ര ഡയറ്റില്‍ ആണെങ്കിലും പ്രഭാതഭക്ഷണം ഒ‍ഴിവാക്കരുത്.

പ്രഭാതഭക്ഷണത്തില്‍ നമുക്ക് ക‍ഴിക്കാന്‍ പറ്റിയ ആരോഗ്യപരമായ ഒരു വിഭവമാണ് ഓട്സ്. തടി കുറയ്ക്കാന്‍ ഓട്‌സ് ഫലപ്രദമാകുന്നത് രാവിലെ 11 മണിയ്ക്കു കഴിയ്ക്കുമ്പോ‍ഴാണ്.  അതും കൊഴുപ്പു കുറഞ്ഞ പാലിലോ വെള്ളത്തിലോ കുറുക്കി ലേശം ഉപ്പു ചേര്‍ത്തു കഴിയ്ക്കുമ്പോള്‍. അതായത് ഉ്ച്ച ഭക്ഷണത്തിനും പ്രാതലിനും ഇടയിലുള്ള ഇടവേള.

ഓട്‌സ് കഴിയ്ക്കുമ്പോള്‍ വിശപ്പ് കുറയും. ഇതിലെ നാരുകള്‍ ദഹിയ്ക്കുവാന്‍ സമയമെടുക്കും. ഇതു കൊണ്ടു തന്നെ ഉച്ചഭക്ഷണം അമിതമായി കഴിയ്ക്കുന്നത് ഒഴിവാക്കാന്‍ സാധിയ്ക്കും. ഇതില്‍ ധാരാളം പ്രോട്ടീനുകളുമുണ്ട്. പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ ഏറെ അത്യാവശ്യം വേണ്ട ഒന്നാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനു ഉത്തമമായ ഒന്നാണിത്. ഇതിലെ ഒമേഗ 6 ഓയില്‍, ലിനോലെയിക് ആസിഡ് എന്നിവയാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഇവ പൊതുവെ നല്ല കൊഴുപ്പ് എന്നാണ് അറിയപ്പെടുന്നത്. ഇതു വഴി ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.

ആരോഗ്യകരമായ ഭക്ഷണത്തില്‍ പെട്ട ഒന്നാണ് ഓട്‌സ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ ഏതു രോഗാവസ്ഥയിലും രണ്ടാമതൊന്ന് ആലോചിയ്ക്കാതെ കഴിയ്ക്കാവുന്ന ഒരു ഭക്ഷണ വസ്തുവാണിത്.

വൈറ്റമിനുകളുടേയും പോഷകങ്ങളുടേയുമെല്ലാം കലവറ. ധാരാളം നാരുകളടങ്ങിയ ഇതു പ്രമേഹം മുതല്‍ കൊളസ്‌ട്രോള്‍ വരെ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel