നടൻ വിക്രം അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടൻ വിക്രം അപകടനില തരണം ചെയ്തു. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നെഞ്ചുവേദനയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച താരത്തിന് ആൻജിയോ പ്ലാസ്റ്റി ചെയ്തു. വൈകീട്ട് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. വിക്രം ഇന്ന് തന്നെ ആശുപത്രിവിട്ടേക്കുമെന്നാണ് സൂചന.

വിക്രം മുഖ്യവേഷങ്ങളൊന്ന് കൈകാര്യം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെന്നൈയിൽ ഇന്ന് വൈകീട്ട് ആറുമണിക്ക് നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

അതിനോടൊപ്പം തന്നെ വിക്രം നായകനാവുന്ന അജയ് ജ്ഞാനമുത്തു ചിത്രം കോബ്ര റിലീസിന് തയ്യാറെടുക്കുകയാണ്. ഈ മാസം 11-ന് ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കാനിരിക്കുകയാണ്. ഓ.ടി.ടി റിലീസായ മഹാൻ ആണ് വിക്രമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ മകൻ ധ്രുവ് വിക്രമായിരുന്നു മറ്റൊരു പ്രധാനവേഷത്തിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News