Buffer Zone; ബഫർ സോൺ വിഷയം;പുനഃപരിശോധനയ്ക്കായി കോടതിയെ സമീപിക്കേണ്ടത് സംസ്ഥാനങ്ങൾ, പ്രശ്നത്തില്‍ കൈ കഴുകി കേന്ദ്രം

ബഫർ സോൺ പ്രശ്നത്തില്‍ കൈ കഴുകി കേന്ദ്ര സർക്കാർ. ബഫര്‍ സോണ്‍ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങളാണ് കോടതിയെ സമീപിക്കേണ്ടതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. വിഷയം ശ്രദ്ധയില്‍പ്പെട്ടില്ല എന്നായിരുന്നു വിഷയത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്‍റെ പ്രതികരണം.

സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോൺ ആയി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയിൽ കേന്ദ്രം ഇടപെടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ ഇത് സംസ്ഥാന വിഷയമാണെന്നും കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്നുo കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവില്‍ എതിര്‍പ്പുള്ള സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് കോടതിയെ സമീപിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. വിഷയത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ഒദ്യോഗികമായി ചർച്ചകൾ തീരുമാനിച്ചിട്ടില്ലെന്നും പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
കേരളവുമായി ചര്‍ച്ച നടക്കുമോയെന്ന ചോദ്യത്തിന് സംസ്ഥാനങ്ങള്‍ അറിയിച്ചില്ലെന്ന മറുപടിയായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രിയുടേത്.

ബഫർസോൺ വിഷയത്തിൽ ഇടപാടമെന്ന് കേരളത്തിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഉറപ്പ് നൽകിയതായി വനം മന്ത്രി എ കെ ശശീന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മലക്കംമറിച്ചില്‍. സുപ്രിംകോടതി ഉത്തരവ് മറികടക്കാൻ നിയമ നിർമാണം വേണമെന്ന പ്രമേയം നിയമ സഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. കേന്ദ്രം കയ്യൊഴിഞ്ഞതോടെ ബഫർ സോൺ വിഷയം കൂടുതൽ സങ്കീർണമാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News