Shinzo Abe: ഷിന്‍സോ ആബെയുടെ മരണം; ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ(Shinzo Abe) മരണത്തില്‍ ഇന്ത്യയില്‍ ഒരു ദിവസത്ത ദുഃഖാചരണം. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഷിന്‍സോ ആബെയെ ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഷിന്‍സോ ആബെയുടെ വിയോഗം ഞെട്ടിച്ച സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) പറഞ്ഞു.

ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന് പുതിയ ദിശാബോധം നല്‍കിയ നേതാവ്. മരണം വരെ ഇന്ത്യ ഉറ്റ സുഹൃത്തായിരിക്കുമെന്ന് പ്രഖ്യാപിച്ച നേതാവ്. ആ ഷിന്‍സോ ആബേ ഇനിയില്ല. വാക്കുകള്‍ക്ക് അതീതമായ ഞെട്ടലും ദുഃഖവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ആഗോള രാഷ്ട്രതന്ത്രജ്ഞനെയും മികച്ച ഭരണാധികാരിയെയും ജപ്പാന് നഷ്ടമായി എന്നും പ്രധാനമന്ത്രി പറഞ്ഞു. ആബെയുടെ വിയോഗത്തില്‍ രാജ്യത്ത് ഒരു ദിവസത്തെ ദുഖാചരണവും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും അനുശേചനം രേഖപ്പെടുത്തി.

ജപ്പാന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ ആബെ 2007ലാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. അന്ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. പിന്നീട് 2014ലും 2015നും 2017നും ഇന്ത്യ സന്ദര്‍ശനത്തിനെത്തി. ബുള്ളറ്റ് ട്രെയിന്‍, മെട്രോ, ദേശീയപാതക വികസനം, ജലസേചനം തുടങ്ങിയ അടിസ്ഥാന സൗകര്യ രംഗത്ത് വലിയ നിക്ഷേപങ്ങള്‍ക്ക് ജപ്പാനുമായുള്ള സഹകരണം ഇന്ത്യയെ സഹായിച്ചു.

1957ലാണ് ഒരു ജപ്പാന്‍ പ്രധാനമന്ത്രി ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഷിന്‍സോ ആബെയുടെ മുത്തച്ഛനായിരുന്ന നൊബുസൂകേ കിസിയായിരുന്നു അത്. ഇന്ത്യയുമായുള്ള സൗഹൃദം അന്നുമുതല്‍ തുടങ്ങിയെന്ന് ഒരിക്കല്‍ ഷിന്‍സോ ആബെ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ജപ്പാന്‍ സന്ദര്‍ശിച്ച മോദിയുമായി തുടങ്ങിയ സൗഹൃദം പിന്നീട് കൂടുതല്‍ ദൃഢമായി. പ്രധാനമന്ത്രി അല്ലാതിരുന്നിട്ടും ഒരു മാസം മുമ്പ് കോഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ആ ചിത്രങ്ങള്‍ മോദി പങ്കുവെച്ചു. ഇന്തോ-പസഫിക് മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു ഷിന്‍സോ ആബെ.. ചൈനയെ പ്രതിരോധിക്കാന്‍ ക്വാഡ് സഖ്യത്തിലേക്ക് ഇന്ത്യയെ കൊണ്ടുവന്നതും ആബെയായിരുന്നു. അങ്ങനെ ഇന്ത്യ-ജപ്പാന്‍ ബന്ധം ദൃഢമാക്കിയ ഒരു നേതാവാണ് വിട വാങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News